സി.​പി. മാ​ത്യു

രാജി ചന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു

അടിമാലി: കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി സി.പി.എമ്മില്‍ ചേര്‍ന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രനെതിരെസ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യൂ. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു സി.പി മാത്യു വിവാദമായ പരമാർശം ഉന്നയിച്ചത്.

സംഭവത്തില്‍ സി.പി മാത്യൂവിനെതിരെ പ്രതിഷേധവുമായി സി.പി.എം നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. പരാമർശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും രാജി ചന്ദ്രന് നിയമപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഒരുക്കുമെന്നും സി.പി.എം അറിയിച്ചു.

സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്നത് കോൺഗ്രസിന്‍റെ രീതിയാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. എന്നാല്‍ പ്രസംഗത്തില്‍ അശ്ലീലതയില്ലെന്നാണ് സി.പി മാത്യു പ്രതികരിച്ചത്.

Tags:    
News Summary - Idukki DCC President CP Mathew with anti-woman remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.