??????? ????? ????????????? ??????????? ????????????? ????? ???? ???????????

ഇടുക്കി അണക്കെട്ട്​ തുറക്കേണ്ടിവന്നാൽ എട്ട് കിലോമീറ്റർ സൈറൺ ശബ്ദമെത്തും

തൊടുപുഴ: ഇടുക്കി അണക്കെട്ട്​ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പരിസരവാസികൾക്ക് ജാഗ്രത നിർദേശം നൽകുന്നതിനായി ആദ്യപരീക്ഷണ സൈറൺ മുഴക്കി. ചൊവ്വാഴ്​ച രാവിലെ 11.20 ഓടെ ആയിരുന്നിത്​.​ 
ട്രയൽ സൈറൺ സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നതിനാൽ പരിസരവാസികൾക്ക് ആശങ്കക്ക്​ ഇടനൽകിയില്ല. ട്രയൽ സൈറൺ ബുധനാഴ്​ചയും തുടരും. 

അഞ്ചുകിലോമീറ്റർ ശബ്്ദ ദൂരപരിധി ശേഷിയുള്ള സൈറനാണ് മുമ്പ്​​ ഉപയോഗിച്ചത്. പ്രദേശത്തി​​െൻറ പ്രത്യേകതയെ തുടർന്ന് ശബ്്ദം ഇത്രയും ദൂരം എത്തിയിരുന്നില്ല. അതുകൊണ്ട്​ ഇത്തവണ എട്ട് കിലോമീറ്റർ ദൂരപരിധിയിൽ ശബ്്ദമെത്തുന്ന പുതിയ സൈറൺ ഡാമി​​െൻറ വിവിധ ഭാഗങ്ങളിൽ​െവച്ചാണ്​ ട്രയൽ നടത്തുന്നത്​. 

ഏറ്റവുംകൂടുതൽ ദൂരത്തേക്ക് ശബ്്ദമെത്തുന്ന രീതിയിലായിരിക്കും സൈറൺ ക്രമീകരിക്കുന്നത്. ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാൽ പരിസരവാസികൾക്ക് ജാഗ്രത നിർദേശം നൽകുന്നതിനായാണ്​ ഡാം ടോപ്പിൽ സൈറൺ മുഴക്കുന്നത്. എ.ഇ മലയരാജ്, ​കെ.എസ്​.ഇ.ബി സബ് എൻജിനീയർ സുനിൽകുമാർ, സബ് എൻജിനീയർ ഇൻചാർജ് ലാലി പി.ജോൺ, തുടങ്ങിയവരുടെ സാന്നി ധ്യത്തിലായിരുന്നിത്.

 

ആശങ്കപ്പെടേണ്ട സാഹചര്യമില്ല –കലക്​ടർ 

ഇടുക്കി ഡാം ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടർ എച്ച്. ദിനേശൻ. ചൊവ്വാഴ്​ച 2338 അടിയായിരുന്നു സംഭരണിയിലെ ജലനിരപ്പ്. 2373 അടിയാണ് ഷട്ടർലെവൽ. ഷട്ടർലെവലിൽനിന്ന്​ എട്ട്​ അടി താഴ്ചയിൽ 2365 അടിയിൽ ജലനിരപ്പ് ഉയരുമ്പോൾ നീല അലെർട്ടും 2371 അടിയിലെത്തുമ്പോൾ ഓറഞ്ച് അലർട്ടും 2372 അടി ജലനിരപ്പ് ഉയരുമ്പോൾ റെഡ് അലർട്ടും പ്രഖ്യാപിക്കും. ജലനിരപ്പ് ഷട്ടർ ലെവലിലെത്താൻ 35 അടികൂടി ആവശ്യമായതിനാൽ നിലവിൽ ഭീതിയുടെ സാഹചര്യമില്ല. 
 

Tags:    
News Summary - iduki news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.