Posted On
date_range Updated On
date_range കോവിഡ് ടെസ്റ്റിന് ഐ.സി.എം.ആർ കൂടുതൽ ലാബുകൾ തുടങ്ങും
ന്യൂഡൽഹി: കോവിഡ് പരിശോധന വേഗത്തിലാക്കാൻ രാജ്യത്തുടനീളം കൂടുതൽ ലാബുകൾ തുടങ്ങുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). സാമ്പിൾ പരിശോധന വ്യാപകമാക്കി കോവിഡ് വ്യാപനം തടയാനാണിതെന്ന് കേന്ദ്ര പ്രിൻസിപ്പൽ സയൻറിഫിക് അഡ്വൈസർ കെ. വിജയരാഘവൻ പറഞ്ഞു.
വാക്സിനുകളുടെ നിർമാണത്തിലും ക്രിട്ടിക്കൽ കെയർ ചികിത്സയിലും സ്റ്റാർട്ടപുകളുടെ പങ്കാളിത്തത്തോടെ ശ്രമം തുടരുന്നുണ്ട്. ഒറ്റ കോവിഡ് കേസ് പോലും വിട്ടുപോകാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ലബോറട്ടറികൾ തുറക്കും. കൂടുതൽ ഫലപ്രദമായ കോവിഡ് പരിശോധന കിറ്റുകൾ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.