കൂട്ട അവധിയിലുറച്ച് ഐ.എ.എസുകാര്‍; ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച

തിരുവനന്തപുരം: വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കൂട്ട അവധിയെടുക്കുമെന്ന നിലപാടില്‍ ഉറച്ച് ഐ.എ.എസുകാര്‍. ഐ.എ.എസ് അസോസിയേഷന്‍ നേതാക്കള്‍ രാവിലെ  മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്യും. കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്. കൂട്ട അവധി എടുക്കേണ്ടി വന്നാലും അത്യാവശ്യജോലികള്‍ നിര്‍വഹിക്കുമെന്ന് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാനത്ത്. ആദ്യമാണ് ഇത്തരമൊരു പ്രതിഷേധത്തിന് ഐ.എ.എസുകാര്‍ തയാറാകുന്നത്. അതേസമയം, ചട്ടവിരുദ്ധമായി ഒന്നുമുണ്ടായിട്ടില്ളെന്നാണ് വിജിലന്‍സ് നിലപാട്. മുതിര്‍ന്നവരുള്‍പ്പെടെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചീഫ്സെക്രട്ടറിക്ക് അവധി അപേക്ഷ നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി വരെ 25 അപേക്ഷകളാണ്  ചീഫ്സെക്രട്ടറിയുടെ ഓഫിസിലത്തെിയത്. ഫോണ്‍ വഴിയും ചിലര്‍ അവധി പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസില്‍ വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി  പോള്‍ ആന്‍റണിയെ വിജിലന്‍സ് പ്രതിചേര്‍ത്തതാണ് ജേക്കബ് തോമസുമായി കുറെ നാളായി ഇടഞ്ഞു നിന്ന ഒരു വിഭാഗം ഐ.എ.എസുകാരെ പ്രകോപിപ്പിച്ചത്. നേരത്തേ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്‍െറ വസതി റെയ്ഡ് ചെയ്തതിലും  മറ്റൊരു അഡീഷനല്‍ ചീഫ്സെക്രട്ടറി ടോം ജോസിനെതിരായ കേസിന്‍െറ കാര്യത്തിലും  ഐ.എ.എസുകാരില്‍ ഒരു വിഭാഗം അമര്‍ഷത്തിലായിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥരില്‍ ഭയത്തിന്‍െറ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന ആരോപണമാണ് ഐ.എ.എസുകാര്‍ ഉന്നയിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തുന്നെന്നും പ്രതികാര മനോഭാവത്തോടെ പെരുമാറുന്നെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഇതേ ആരോപണങ്ങളുമായാണ് നേരത്തേ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ബന്ധുനിയമന വിഷയത്തില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍െറ രേഖാമൂലമുള്ള നിര്‍ദേശം അനുസരിക്കുക  മാത്രമാണ് പോള്‍ ആന്‍റണി ചെയ്തതെന്നാണ് ഐ.എ.എസുകാരുടെ വാദം. ജേക്കബ് തോമസിനെതിരായ ആരോപണങ്ങള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പിന്തുണക്കുകയായിരുന്നെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. 

നിലപാടിലുറച്ച് ജേക്കബ് തോമസ് 
തിരുവനന്തപുരം: ഐ.എ.എസുകാര്‍ക്കെതിരെയുള്ള കേസുകളില്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ളെന്ന നിലപാടിലുറച്ച് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. ഐ.എ.എസുകാര്‍ തനിക്കെതിരെ തിരിഞ്ഞെന്നും അവധിയെടുത്ത് പ്രതിഷേധിക്കുന്നതായുമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍പ്പുറം ഒന്നുംതന്നെയില്ളെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.  
 

Tags:    
News Summary - IAS offficers meet CM pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.