വൈരുധ്യാത്മക ഭൗതികവാദം അവസാനിപ്പിക്കണമെന്ന്​ പറഞ്ഞിട്ടില്ല -എം.വി. ഗോവിന്ദൻ

കോഴിക്കോട്​: വൈരുധ്യാത്മക ഭൗതികവാദം അവസാനിപ്പിക്കണമെന്ന്​ പറഞ്ഞിട്ടില്ലെന്ന്​ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ. നിലവിലെ ഇന്ത്യൻ സാഹചര്യം പരിഗണിച്ചു വേണം നടപ്പാക്കാൻ എന്നാണ്​ പറഞ്ഞത്​. അതിൽ ഉറച്ചുനിൽക്കുന്നു.

ആനയെ കാണാൻ കുരുടന്മാർ പോയപോലെയാണ്​ ത​‍െൻറ പ്രസ്​താവനയെ പലരും വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈരുധ്യാത്മക ഭൗതികവാദം അംഗീകരിക്കുന്നവരെ മാത്രം അണിചേർത്ത്​ ഇന്നത്തെ സാഹചര്യത്തിൽ ഫ്യൂഡൽ മാടമ്പിത്തരത്തെയും അതി​‍െൻറ മേലെ കെട്ടിപ്പടുത്ത മുതലാളിത്ത നിലപാടുകളെയും ആശയങ്ങളെയും നേരിടാൻ​ സാധിക്കില്ല.

ഈ ​പശ്ചാത്തലത്തിൽ വൈരുധ്യാത്മക ഭൗതികവാദം എങ്ങനെ പ്രയോഗിക്കാനാവും എന്നാണ്​ വിശദീകരിച്ചത്​. വിശ്വാസിയായാലും അവിശ്വാസിയായാലും ആ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതാണ്​ ഏറ്റവും പ്രായോഗികമായ നിലപാട്​.

മാർക്​സിസ്​റ്റുകാരനായ ഒരാൾക്ക്​ ഇന്നത്തെ സാഹചര്യത്തിൽ പ്രായോഗികമായി കൈകാര്യം ചെയ്യേണ്ട കൃത്യമായ ദർശനമാണ്​ പറഞ്ഞത്​. ഇതുതന്നെയാണ്​ പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ആചാരങ്ങളൊന്നും പൂർണമായി എക്കാലത്തും നിലനിൽക്കുന്നതല്ല. ശബരിമല കേസിൽ വിശാല ബെഞ്ചി​‍െൻറ വിധി വര​ട്ടെ. അതിനുശേഷം അതുമായി ബന്ധപ്പെട്ട്​ എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി തീരുമാനിച്ച്​ കൈകാര്യം ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - I does not say that paradoxical materialism must end - MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.