???.??.???.???.??? ????????????????? 10 ????? ????????????????????? ??????? ?? ???????? ????????? ?????? ?????? ??????? ????????????????�

വിദ്വേഷ നടപടികളില്‍ നിന്ന് കേന്ദ്രം പിന്‍മാറണം -ഹൈദരലി തങ്ങള്‍

മലപ്പുറം: ലോക്​ഡൗൺ മറവിൽ അന്യായമായി കേസെടുത്തും വിദ്യാര്‍ഥി നേതാക്കളെ ജയിലിലടച്ചും നടത്തുന്ന വിദ്വേഷ നടപടികളില്‍ നിന്ന്​ കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രധാനമന്ത്രിക്ക് പത്ത് ലക്ഷം പരാതികളയക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, വി.ടി. ബല്‍റാം എം.എല്‍.എ, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും പങ്കാളികളായി. വെള്ളിയാഴ്ച രാവിലെ പത്തിന് ശാഖാ തലങ്ങളിൽ ഹോം പ്രൊട്ടസ്​റ്റ്​ നടത്തും.
 

Tags:    
News Summary - hyderali thangal sent letter to prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.