തൊഴിലാളി പാര്‍ട്ടി മുതലാളി പാര്‍ട്ടിയായി മാറി-ഹൈദരലി തങ്ങൾ

എടപ്പാള്‍: പൊന്നാനി ലോക്സഭ മണ്ഡലം യു.ഡി.എഫ്​ കണ്‍വെന്‍ഷന്‍ എടപ്പാള്‍ രാജീവ്ജി നഗറില്‍ പാണക്കാട് ഹൈദരലി ശിഹാബ ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളി പാര്‍ട്ടി മുതലാളി പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും സേച്ഛാധിപത്യവും ജനാധിപത്യവും തമ്മിലാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീറി​​െൻറ ഭൂരിപക്ഷം ഒരു ലക്ഷം കവിയുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെറുപ്പക്കാര്‍ അരുംകൊല ചെയ്യപ്പെടുന്ന വെള്ളരിക്കാപ്പട്ടണമായി കേരളം മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പാണെങ്കിലും വെയിലി​​െൻറ കാഠിന്യം കണക്കിലെടുത്ത് പ്രചാരണം നടത്തിയാൽ മതിയെന്ന മുഖ്യമന്ത്രി പിണറായി വിജയ​​െൻറ ഉപദേശം ഇത്തവണ വെയിലുകൊണ്ടാലും ഗുണം ലഭിക്കില്ലെന്ന തിരിച്ചറിവി​​െൻറ തെളിവാണെന്ന് ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ്​ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്​ദുല്‍ വഹാബ് എം.പി, ആര്യാടന്‍ മുഹമ്മദ്, സി.പി. ജോണ്‍, എം.എല്‍.എമാരായ വി.ടി. ബല്‍റാം, എ.പി. അനില്‍കുമാര്‍, സി. മമ്മുട്ടി, പി.കെ. അബ്​ദുറബ്ബ്, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.എ. അഹമ്മദ്​ കബീർ‍, എന്‍. ശംസുദ്ദീന്‍, നേതാക്കളായ സി. ഹരിദാസ്, സി.വി. ബാലചന്ദ്രന്‍, യു.എ. ലത്തീഫ്, പി.എം.എ. സലാം, കാടാമ്പുഴ മോഹന്‍, വെന്നിയൂര്‍ മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - hyderali shihab thangal- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.