അറസ്റ്റിലായ മധുസൂദനൻ ഉണ്ണിത്താൻ, കൊല്ലപ്പെട്ട സുശീല
പന്തളം: രണ്ടാം ഭാര്യയെ കൊന്ന് വഴിയരികിൽ ഉപേക്ഷിച്ച ഭർത്താവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല പറയൻറയ്യത്ത് കുറിയമുളയ്ക്കൽ മധുസൂദനൻ ഉണ്ണിത്താനാണ് (52) പിടിയിലായത്. ഇയാളുടെ ഭാര്യ അട്ടത്തോട് പാറയ്ക്കൽ വീട്ടിൽ സുശീലയാണ് (58) കൊല്ലപ്പെട്ടത്.
കൊലപാതകെത്തക്കുറിച്ച് അന്വേഷണം ആരംഭിച്ച് ആറ് മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്യാനായെന്ന് ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ പന്തളത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മധുസൂദനെൻറ രണ്ടാം ഭാര്യയാണ് മരിച്ച സുശീല. ആദ്യ ഭാര്യയുടെ മരണത്തെത്തുടർന്നാണ് മധുസൂദനൻ ഇവരെ വിവാഹം ചെയ്തത്. അട്ടത്തോട് ദേവസ്വം ബോർഡ് വക എസ്റ്റേറ്റിലെ ജീവനക്കാരിയായിരുന്നു സുശീല. അവിടെവെച്ച് പരിചയപ്പെട്ട ഇരുവരും അഞ്ചുവർഷംമുമ്പാണ് പന്നിവിഴ മഹാദേവർ ക്ഷേത്രത്തിൽ വിവാഹിതരായത്.
ജോലിയിൽനിന്ന് വിരമിച്ചപ്പോൾ സുശീലക്ക് ലഭിച്ച മൂന്നുലക്ഷം രൂപയിൽനിന്ന് രണ്ടുലക്ഷം രൂപ ഉപയോഗിച്ചാണ് അടൂർ ആനന്ദപ്പള്ളി സ്വദേശിയായ മധുസൂദനൻ കുരമ്പാലയിൽ സ്ഥലം വാങ്ങിയത്. ബാക്കി തുകയെച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. മൃതദേഹം ചാക്കിൽ കെട്ടി ബുധനാഴ്ച പുലർച്ച അേഞ്ചാടെയാണ് സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി ഇടയാടി സ്കൂളിന് സമീപം ഇടവഴിയിൽ തള്ളിയത്.
നാട്ടുകാരിൽനിന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.