Posted On
date_range Updated On
date_range ഭാര്യയെ രക്ഷിക്കുന്നതിനിടെ ഡൽഹി സ്വദേശി മുങ്ങിമരിച്ചു
നാഗർകോവിൽ: കാളികേശം ആറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കുന്നതിനിടെ ഭർത്താവ് മുങ്ങിമരിച്ചു. ഡൽഹിയിൽ ദ്വാരക നഗർ സ്വദേശി ശങ്കറിന്റെ മകൻ ശ്യാം (28) ആണ് മരിച്ചത്. ഭാര്യ സുഷമ പാർവതിപുരം എം.എസ് നഗർ സ്വദേശിയാണ്.
ചെന്നൈയിൽ ഐ.ടി മേഖലയിലാണ് രണ്ട് പേർക്കും ജോലി. വിവാഹം കഴിഞ്ഞ് എട്ടുമാസമേ ആകുന്നുള്ളൂ. ദീപാവലി ആഘോഷിക്കാൻ ഭാര്യവീട്ടിൽ വന്നതായിരുന്നു രണ്ടുപേരും. ശനിയാഴ്ചയാണ് കാളികേശത്തേക്ക് പോയത്. വനംവകുപ്പ് ജീവനക്കാരാണ് ശ്യാമിന്റെ മൃതദേഹം കണ്ടെടുത്തത്. കീരിപ്പാറ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.