ഭാര്യ ജീവനൊടുക്കിയ മനോവിഷമം; ഒരു മാസം തികയും മുമ്പ് സ്വന്തം ജീവനെടുത്ത് ഭർത്താവും

കാസർകോട്: ഭാര്യ മരിച്ച് ഒരു മാസം തികയും മുൻപേ സ്വന്തം ജീവനെടുത്ത് ഭർത്താവ്. കാസർകോട് പരപ്പ കൊട്ടമലിൽ പവിത്രൻ (58) ആണ് മരിച്ചത്. ഭാര്യ മരിച്ച മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പവിത്രനെ കണ്ടെത്തിയത്. ആഗസ്റ്റ് പതിനാലിനാണ് പവിത്രന്റെ ഭാര്യ ഗീത മരിച്ചത്.

ഗീതയുടെ മരണത്തിന് പിന്നാലെ പവിത്രൻ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവർക്കുമിടയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. രാത്രി പത്ത് മണിയോടെ ജീവനറ്റ നിലയിൽ പവിത്രനെ കണ്ടെത്തുകയായിരുന്നു. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.

പ്രവാസിയായ പവിത്രൻ നാട്ടിൽ തിരികെ വന്ന ശേഷം റബർ വെട്ടിന് പോകുമായിരുന്നു. ഇതുതന്നെയായിരുന്നു ഉപജീവനമാർഗവും. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Tags:    
News Summary - Husband Dies Within A Month Of Wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.