മീത്തൽ ഗോപാലൻ, ഭാര്യ ലീല
Posted On
date_range Updated On
date_range വടകര തിരുവള്ളൂരിൽ ഭാര്യയും ഭർത്താവും മരിച്ച നിലയിൽ
തിരുവള്ളൂർ: വടകര തിരുവള്ളൂർ കാഞ്ഞിരാട്ടുതറയിൽ അർബുദ രോഗിയായ വീട്ടമ്മയും ഭർത്താവും വീട്ടിനകത്ത് മരിച്ച നിലയിൽ. കുയ്യാലിൽ മീത്തൽ ഗോപാലൻ (68), ഭാര്യ ലീല (63) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്.
ലീലയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിലും ഗോപാലൻ തൂങ്ങി മരിച്ച നിലയിലുമാണ്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കു മക്കളില്ല. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.