ആയുർവേദ ഡോക്ടർ ഹുറൈർ കുട്ടി നിര്യാതനായി

ആനക്കര: പ്രശസ്ത ആയുർവേദ ഡോക്ടർ ഹുറൈർ കുട്ടി (67) കൂടല്ലൂർ നിര്യാതനായി. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മലപ്പുറം, പാലക്കാട്‌, തൃശൂർ ജില്ലകളിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്തിട്ടുണ്ട്.

വൈദ്യര്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഉമ്മ തിത്തീമു ഉമ്മയില്‍ നിന്നാണ് ഹുറൈര്‍ കുട്ടി ചികിത്സയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. പത്തു വയസ്സുള്ളപ്പോള്‍ ഉമ്മയുടെ അടുത്തുവരുന്ന രോഗികള്‍ക്ക് മരുന്നു കുറിപ്പുകള്‍ എഴുതിക്കൊടുത്തിരുന്നത് ഹുറൈര്‍ കുട്ടിയായിരുന്നു. ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആയുര്‍വേദ ഡോക്ടറാകാന്‍ തീരുമാനിച്ചത്. 1983 ലാണ് സര്‍ക്കാര്‍ സർവീസില്‍ മെഡിക്കല്‍ ഓഫീസറായി പ്രവേശിച്ചു.

2010ൽ വിരമിച്ചപ്പോള്‍ ഉമ്മയുടെ പേരില്‍ തിത്തീമുഉമ്മ മെമ്മോറിയല്‍ ആയുർവേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കൂടല്ലുരില്‍ ആരംഭിച്ചു. കൂടല്ലൂർ എ.ജെ.ബി സ്കൂൾ, മലമക്കാവ് യു.പി സ്കൂൾ, തൃത്താല ഹൈസ്കൂൾ, കോട്ടക്കൽ ആയുർവേദ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. 

ഭാര്യ: മൈമൂന. മക്കൾ: ഡോ. ഷിയാസ്, ഡോ. നിയാസ്, നിഷിത. മരുമകൻ: ഫിറോസ്.ഖബറടക്കം ശനിയാഴ്ച രാത്രി 8.30ന് കൂടല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - hurair kutty obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.