കൊല്ലത്ത് വ്യാപാരികൾ ചൊവ്വാഴ്ച മുതൽ നിരാഹര സമരത്തിന്

കൊല്ലം: കോവിഡിന്‍റെ പേരിൽ വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി നേതാക്കൾ ചൊവ്വാഴ്ച മുതൽ കലക്ടറേറ്റിനു മുമ്പിൽ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കും. ഒക്ടോബർ 20ന് നടത്തേണ്ടിയിരുന്ന സമരം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും കലക്ടറും നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ മാറ്റുകയായിരുന്നു.

ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ല പ്രസിഡൻറ് എസ്. ദേവരാജനും ജനറൽ സെക്രട്ടറി ജി. ഗോപകുമാറും അറിയിച്ചു.

കടകളുടെ പ്രവർത്തന സമയം രാത്രി 9 മണി വരെ അനുവദിക്കുക, സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമിച്ച അധ്യാപകർ പിഴ ചുമത്തുന്നതും കേസെടുക്കുന്നതും അവസാനിപ്പിക്കുക, ഒരു വിഭാഗം പൊലീസുകാർ കട ഉടമകളെയും തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര സത്യാഗ്രഹ സമരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.