മനുഷ്യക്കടത്ത്: ബംഗ്ലാദേശ് പൗരൻ പിടിയിൽ

ആലുവ: വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന ബംഗ്ലാദേശ് പൗരൻ പിടിയിൽ. ചിറ്റഗോങ് സ്വദേശി മുഹമ്മദ് അബ്ദുൽ ഷുക്കൂറിനെയാൻ (32) മംഗലാപുരം വിമാനത്താവളത്തിൽനിന്ന് എറണാകുളം റൂറൽ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

വ്യാജ പാസ്പോർട്ട്, പാൻകാർഡ്, ആധാർ കാർഡ്, ബാങ്ക് രേഖകൾ എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു. 27ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി വ്യാജരേഖകളുമായി ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച നാലു ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരാണെന്ന വ്യാജേനയാണ് ഇവർ പോകാൻ ശ്രമിച്ചത്.

ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജരേഖകൾ തയാറാക്കി നൽകുന്ന റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. സംഘത്തിലെ പ്രധാന ഏജന്‍റായ അബ്ദുൽ ഷുക്കൂർ മംഗലാപുരം വിമാനത്താവളം വഴി രണ്ടുപേരെ വിദേശത്തേക്ക് കടത്താൻ കൊണ്ടുവരുന്ന വഴിയാണ് പിടിയിലായത്.

ഡിവൈ.എസ്.പി വി. രാജീവ്, എസ്.ഐ ടി.എം. സൂഫി, എ.എസ്.ഐ സി.ഡി. സാബു, എസ്.സി.പി.ഒ ലിജോ ജേക്കബ്‌ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:    
News Summary - Human Trafficking: Bangladesh National Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.