മരിച്ച പത്മയുടെ സഹോദരി പളനിയമ്മ, മക്കളായ സേട്ട്, സെൽവരാജ് എന്നിവർ മെഡിക്കൽ കോളജ് മോർച്ചറിക്ക് സമീപം
സ്വത്ത് സമ്പാദത്തിനും കുടുംബ ഐശ്യര്യത്തിനും വേണ്ടി പത്തനംതിട്ട ഇലന്തൂരിൽ രണ്ടു സ്ത്രീകളെ ആഭിചാരക്കൊല നടത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം ആരംഭിച്ചു. കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ് മോർട്ടം നടത്തുന്നത്. ഇന്നലെ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിലെ ഡോ. ദീപു, ഡോ. ജോ
മോൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇലന്തൂരിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയേ ശേഷം പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹ അവശിഷ്ടങ്ങൾ മെഡിക്കൽ കോളജിൽ രാത്രി എത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹ അയവങ്ങൾ ഇന്ന് രാവിലെ 10ന് കോട്ടയം ആർ.ഡി.ഒയുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോർട്ടനടപടി ആരംഭിക്കുന്നതെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.