അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമാണം അനിവാര്യമെന്ന്​ മനുഷ്യാവകാശ കമീഷൻ

കൊച്ചി: അന്ധവിശ്വാസം, ആഭിചാരം, മന്ത്രവാദം തുടങ്ങിയവ തടയാൻ അടിയന്തരമായി നിയമം നിർമിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. ഇവക്ക്​ എതിരായ ബോധവത്​കരണം വിദ്യാർഥികളിൽ വളർത്തണം. ശാസ്ത്രബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഫലപ്രദമായ ഇടപെടൽ ആവശ്യമാണെന്നും ഉത്തരവിൽ പറഞ്ഞു.

നരബലിയുടെ പേരിൽ നടന്ന കൊലപാതകങ്ങൾക്കെതിരെ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പ്​ സെക്രട്ടറിക്കുമാണ് ഉത്തരവ് നൽകിയത്. കേസിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

Tags:    
News Summary - Human Rights Commission says legislation against superstitions is essential

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.