മനുഷ്യാവകാശ കമീഷൻ നിയമ വിദ്യാർഥികൾക്ക് ഉപന്യാസ മത്സരം നടത്തുന്നു

തിരുവനന്തപുരം: ഡിസംബർ 10 ന് നടക്കുന്ന സാർവദേശീയ മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിയമവിദ്യാർഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75 സംവത്സരങ്ങൾ - പ്രതീക്ഷകളും പ്രതിബന്ധങ്ങളും എന്ന വിഷയത്തിൽ അഞ്ച് പുറത്തിൽ കവിയാത്ത കൈയെഴുത്ത് പ്രതികൾ കോളജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി നവംബർ 20 ന് മുമ്പ് തപാലിലോ സ്കാൻ ചെയ്ത് ഇ- മെയിലിലോ അയക്കണമെന്ന് കമീഷൻ സെക്രട്ടറി എസ്. എച്ച് ജയകേശൻ അറിയിച്ചു.

ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് അവാർഡും സർട്ടിഫിക്കേറ്റും നൽകും. മികച്ച ഉപന്യാസ രചയിതാവിന് വിഷയം ഡിസംബർ 10 ന് തിരുവനന്തപുരത്ത് നടക്കുന്ന മനുഷ്യാവകാശ ദിനാഘോഷ വേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകും. രചനകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, മനുഷ്യാവകാശ കമ്മീഷൻ, പി എം ജി ജംഗ്ഷൻ. വികാസ് ഭവൻ പി.ഒ,തിരുവനന്തപുരം 33

ഇ.മെയിൽ:kshrcessaycompetition@gmail.com.

Tags:    
News Summary - Human Rights Commission conducts essay competition for law students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.