Posted On
date_range Updated On
date_range ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ 32കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മജീര്പള്ളക്കട്ട പൊയ്യക്കാട്ടെ ജയപ്രകാശാണ് (44) അറസ്റ്റിലായത്.
ആറുമാസം മുമ്പാണ് ഭര്‍തൃമതിയെ പീഡിപ്പിച്ചത്. പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിനിടെ ഒളിവില്‍ പോയ പ്രതി ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
ഇത് തള്ളിയതോടെ ബദിയടുക്ക എസ്.ഐ വി.കെ. അനീഷിന് മുമ്പാകെയാണ് ഹാജരായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.