വാടക നൽകാൻ വകയില്ല, അർബുദ ബാധിതയുടെ കുടുംബത്തെ ഇറക്കിവിടുമെന്ന് വീട്ടുടമയുടെ ഭീഷണി

കരിമണ്ണൂർ: വാടക നല്‍കാത്ത കുടുംബത്തെ വീട്ടുടമസ്ഥന്‍ ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. അർബുദ ബാധിതയും ഭർത്താവും രണ്ട് വിദ്യാർഥികളുമാണ് ദുരിതത്തില്‍ കഴിയുന്നത്. 

തൊടുപുഴ കരിമണ്ണൂരിലെ രണ്ടുമുറി വീട്ടില്‍ വാടകക്കാണ് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറും അർബുദ ബാധിതയായ ഭാര്യയും രണ്ട് മക്കളും കഴിയുന്നത്. 11 വർഷമായി വാടക മുടങ്ങാതെ കൊടുത്തിരുന്ന അജിത്കുമാറിന് ലോക്ഡൗണ്‍ ആയതോടെ ജോലിയില്ലാതായി. ഇപ്പോള്‍ കുടുംബത്തിന് നിത്യവൃത്തിക്കുപോലും ഗതിയില്ല. രോഗിയായ ഭാര്യയുടെ ചികിത്സക്കും ഭീമമായ തുക വേണം. അതിനിടയിലാണ് വീട്ടുടമസ്ഥ​​​െൻറ ഭീഷണി. 

വാടക വീട്ടിലേക്കുള്ള വെള്ളവും വൈദ്യുതിയും ഉടമ വിച്ഛേദിച്ചു. ഭീഷണി തുടർന്നതിനാല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 30,000 രൂപ വാടക കുടിശ്ശിക നല്‍കിയാലും ഇല്ലെങ്കിലും അജിത്കുമാറും കുടുംബവും ഞായറാഴ്​ച വീടൊഴിയണമെന്നാണ് ഉടമസ്ഥ​​​െൻറ നിലപാട്. എന്നാല്‍, ഇറക്കിവിടുന്ന സ്ഥിതിയുണ്ടാകില്ലെന്ന് കരിമണ്ണൂർ പൊലീസ് അറിയിച്ചു.

Tags:    
News Summary - house owner threats cancer patients family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.