പള്ളിശ്ശേരി ബാലവാടിപ്പടിയിൽ വാരിയംകുണ്ടിൽ സുബൈദയുടെ കുടുംബം താമസിക്കുന്ന ഷെഡ്
Posted On
date_range Updated On
date_range വീട് തകർന്നു: സുബൈദയും കുടുംബവും ദുരിതത്തിൽ
കാളികാവ്: വീട് തകർന്നതോടെ പള്ളിശ്ശേരി ബാലവാടിപ്പടിയിലെ വാരിയംകുണ്ടിൽ സുബൈദയും കുടുംബവും ദുരിതത്തിലായി. കഴിഞ്ഞ ദിവസം ഓടും മരവും ഉപയോഗിച്ച് നിർമിച്ച താൽക്കാലിക ഷെഡും നിലംപൊത്തി.
ഒരുമാസം മുമ്പാണ് വീട് തകർന്നത്. പകരം നിർമിച്ച ഷെഡ് നാലു ദിവസം മുമ്പാണ് തകർന്നത്. ഇപ്പോൾ പ്ലാസ്റ്റിക്കും തുണിയും വലിച്ചുകെട്ടിയുണ്ടാക്കിയ ഷെഡിലാണ് കുടുംബം കഴിയുന്നത്.
മറ്റൊരു വീടു നിർമിക്കാൻ ഇവർക്ക് കഴിയില്ല. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് സുബൈദയും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.