കേ​ര​ളം മീ​ന​ച്ചൂ​ടി​ൽ: രാ​വും പ​ക​ലും അ​ത്യു​ഷ്​​ണം ഒ​രാ​ഴ്​​ച​യെ​ങ്കി​ലും തു​ട​രു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ 

കൊച്ചി: പകൽ താപനിലക്കൊപ്പം രാത്രി താപനിലയും ഉയർന്നതോടെ സംസ്ഥാനം അത്യുഷ്ണത്തിൽ പുകയുന്നു. ഒരാഴ്ചയെങ്കിലും ഇതേ നില തുടരുകയോ അൽപംകൂടി ചൂട് കൂടുകേയാ ചെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ നിഗമനം. തിങ്കളാഴ്്ചത്തെ പകൽ താപനില ശരാശരി 36.1 ഡിഗ്രി സെൽഷ്യസായിരുന്നു. താപനില ഏറ്റവും കൂടുതൽ പാലക്കാട്ടായിരുന്നു;  39.1 ഡിഗ്രി സെൽഷ്യസ്. കൊച്ചിയിൽ 38 ഡിഗ്രി സെൽഷ്യസും കണ്ണൂരിലും കോഴിക്കോടും 37.9 ഡിഗ്രി സെൽഷ്യസ് വീതവും രേഖപ്പെടുത്തി.

25 മുതൽ 28 വരെ ഡിഗ്രി സെൽഷ്യസ് ആയാണ് രാത്രി താപനില ഉയർന്നത്. മൂന്ന്^നാല് ദിവസമായി തുടരുന്ന ഉയർന്ന രാത്രി താപനില ഒരാഴ്ച കൂടിയെങ്കിലും അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ എസ്. സുദേവൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വേനൽ മഴയാണ് ഇടക്ക് ആശ്വാസമായത്. പലയിടത്തും വ്യത്യസ്തമായിരുന്നെങ്കിലും പത്ത് ദിവസം വരെ മഴ ലഭിച്ചു. ഇനി ഏപ്രിൽ ആദ്യം പ്രതീക്ഷിക്കുന്ന വേനൽമഴയോടെയേ ഉഷ്ണം കുറയൂ എന്നും അദ്ദേഹം പറഞ്ഞു. 
തിങ്കളാഴ്ച തലസ്ഥാനത്തും കൊച്ചി, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലും 28 ഡിഗ്രി സെൽഷ്യസാണ് പുലർച്ച രേഖപ്പെടുത്തിയ അന്തരീക്ഷ താപനില.

കൂടിയ നിലയിലെ അന്തരീക്ഷ ഇൗർപ്പ വ്യതിയാനമാണ് മറ്റൊരു പ്രശ്നം. തിരുവനന്തപുരം 36, മൂന്നാർ 29, ഒറ്റപ്പാലം 38 എന്നിങ്ങനെയായിരുന്നു പകൽ താപനില. രാത്രി താപനില ഒരാഴ്ചക്കിടെ നാല് ഡിഗ്രി സെൽഷ്യസ് വരെയാണ് ഉയർന്നത്. 

Tags:    
News Summary - hot weather

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.