കോഴിക്കോട്: കോവിഡ്-19 പ്രതിരോധത്തിന് ചികിത്സരംഗത്തും പ്രതിരോധ രോഗചികിത്സയിലും ലള ിതവും സുരക്ഷിതവും ശാസ്ത്രീയവുമായി വൈദ്യശാസ്ത്രത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതായി പരാതിയുമായി പ്രമുഖ ഹോമിയോ ഡോക്ടര്‍മാര്‍ രംഗത്ത്.
കേന്ദ്ര ആയുഷ് വകുപ്പ് കോവിഡ്-19 ന് എതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഹോമിയോപ്പതി മരുന്ന് നല്‍കാനുള്ള ഉ ത്തരവ് നടപ്പാക്കാൻ ഗവണ്‍മെൻറ് തയാറാകുന്നില്ലെന്നും ആക്ഷേപം.
അലോപ്പതി വൈദ്യശാസ്ത്രത്തില്‍ വൈറസ് രോഗത്തിന് മരുന്നിെല്ലങ്കിലും ഹോമിയോപ്പതിയിലെ മരുന്നുകള്‍ ജനങ്ങള്‍ക്ക് കൊടുക്കാന്‍ തയാറാകണമെന്ന് കേരളത്തിലെ പ്രമുഖ ഹോമിയോപ്പതി ചികിത്സകരായ ഡോ. ഇസ്മായില്‍ സേട്ട്(റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ്, കോഴിക്കോട്), ഡോ.പി. ഗോപിനാഥ് (മുന്‍ മെഡിക്കല്‍ കൗണ്‍സില്‍ മെംബര്‍), ഡോ.എസ്. പ്രേംപ്രകാശ്, സി.കെ. തിലക്, ഡോ. സജി കെ., ഡോ. സുമേഷ്, ഡോ.കെ.പി. റോഷന് എന്നിവര്‍ ആവശ്യപ്പെട്ടു.
009-10 കാലഘട്ടത്തില്‍ ക്യൂബയിലെ ജനങ്ങള്‍ക്ക് ഇൻഫ്ലുവന്‍സ രോഗത്തിന് ഹോമിയോ മരുന്ന് ഗുണംചെയ്തിരുന്നു. 1999-2004 കാലഘട്ടത്തില്‍ മധ്യപ്രദേശില്‍ ജപ്പാന്‍ജ്വരത്തിന് ഹോമിയോ ചികിത്സ ഫലപ്രദമായി പ്രതിരോധിച്ചു.
കേരളത്തില്‍ ജപ്പാന്‍ജ്വരം, ചികുന്‍ഗുനിയ, ഡെങ്കിപ്പനി എന്നീ വൈറസ് രോഗങ്ങള്‍ക്ക് ഹോമിയോചികിത്സ ഗുണംചെയ്തിട്ടുണ്ട്. ഗവണ്‍മെൻറ് കര്‍ശന നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കേന്ദ്ര ആയുഷ് വകുപ്പ് പ്രഖ്യാപിച്ച മരുന്നുകള്‍ എല്ലാ ജനങ്ങള്‍ക്കും നല്‍കണമെന്നും സംയുക്ത പ്രസ്താവനയില്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.