ഗോവയിൽ ബീഫ്​ ഒഴുക്കുമെന്ന്​ ബി.ജെ.പി; ഹിന്ദുത്വയുടെ ഇരട്ടത്താപ്പെന്ന്​​ ശശി തരൂർ

ഹിന്ദുമതവും ഹിന്ദുത്വയും രണ്ടാണെന്നും ആദ്യത്തേത്​ എല്ലാത്തിനേയും ഉൾക്കൊള്ളുന്നതും രണ്ടാമത്തേത്​ ഇരട്ടത്താപ്പാണെന്നും ശശിതരൂർ എം.പി. ഗോവയിൽ ബീഫ്​ ലഭ്യത ഉറപ്പുവരുത്തുമെന്ന ബി.ജെ.പി സർക്കാറി​െൻറ നിലപാട്​ ചൂണ്ടിക്കാട്ടിയാണ്​ തരൂർ വിമർശനം ഉന്നയിച്ചത്​. ഹിന്ദുമതം സത്യം തേടുന്നതിനാണ്. ഹിന്ദുത്വം ഇരട്ടത്താപ്പിലും കാപട്യത്തിലുമാണ് മുങ്ങിയിരിക്കുന്നത്​. ഓരോ ദിവസവും ഇതി​െൻറ തെളിവുകൾ പുറത്തുവരികയാണെന്നും തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു.


'ഹിന്ദുമതവും ഹിന്ദുത്വവും ഒന്നല്ല. ആദ്യത്തേത് എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ്. രണ്ടാമത്തേതാക​െട്ട വിവേചനപരവും. ഹിന്ദുമതം സത്യാന്വേഷണമാണ്. ഹിന്ദുത്വം ഇരട്ടത്താപ്പിലും കാപട്യത്തിലും മുങ്ങി നിൽക്കുന്ന ഒന്നാണ്. ഓരോ ദിവസവും ഇക്കാര്യം സ്ഥിരീകരിക്കപ്പെടുകയാണ്​'-തരൂർ ഫേസ്​ബുക്കിൽ കുറിച്ചു. പോസ്​റ്റിനൊപ്പം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തി​െൻറ പ്രസ്​താവനയും പങ്കുവച്ചിട്ടുണ്ട്​. സംസ്ഥാനത്തെ ബീഫ് ക്ഷാമത്തെക്കുറിച്ച് ത​െൻറ സർക്കാരിന് ബോധ്യമുണ്ടെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞതായുള്ള പി.ടി.ഐ റിപ്പോർട്ടാണ്​ തരൂർ കുറിപ്പിനോപ്പം ചേർത്തിരിക്കുന്നത്​.

Full View

രാജ്യത്തെ നിരവധി സംസ്​ഥാനങ്ങൾ ഭരിക്കുന്ന ബി.ജെ.പി സർക്കാറുകൾ ഗോവധ നിരോധനം നടപ്പാക്കിയിട്ടുണ്ട്. ഗോസംരക്ഷണത്തി​െൻറ പേരിൽ ഹിന്ദുത്വവാദികൾ നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും രാജ്യത്ത്​ പതിവാണ്​. ഇതിനിടെയാണ്​ ഒരു ബി.ജെ.പി സർക്കാർ ബീഫ്​ ജനങ്ങൾക്ക്​ നൽകാൻ മുൻകൈ എടുക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.