തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിനു മുന്നിലെ പ്രതിഷേധസമരവുമായി ബന്ധപ്പെട്ട് തന്നെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് ഹിമവൽ ഭദ്രാനന്ദ. തനിക്ക് അക്രമത്തിലോ ഗൂഢാലോചനയിലോ പങ്കില്ല. എല്ലാം പൊലീസ് തയാറാക്കിയ നാടകമാണ്. കേസ് ബലപ്പെടാൻ വേണ്ടി തന്നെ പ്രതിയാക്കുന്നെന്നാണ് പൊലീസ് പറഞ്ഞത്. അതിനു താൻ ഫെവിക്കോളോ ശങ്കർസിമേൻറാ ആണോയെന്നും ഭദ്രാനന്ദ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
ഒരു പരാതിയുമായി ബന്ധപ്പെട്ട് ഡി.ജി.പിയെ കാണാൻ അനുമതി എടുത്തിരുന്നു. മേജർ രവിയാണ് ഇതു തരപ്പെടുത്തിയത്. അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തിയപ്പോൾ പ്രതിഷേധ സമരം കണ്ടു.
സുഹൃത്തുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെ പൊലീസ്പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ഒന്നുംപറഞ്ഞില്ല. പിന്നീടാണ് തന്നെ കേസിൽ പ്രതിയാക്കിയെന്ന് അറിയുന്നത്. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ കേസ് ബലപ്പെടാൻ തോക്കുസ്വാമിയെ പ്രതിയാക്കുകയാണെന്ന് പറഞ്ഞു. സംസ്ഥാന പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എന്ത് നേടിയെന്ന് സമൂഹത്തിന് മനസ്സിലായി –
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.