Posted On
date_range Updated On
date_range ഹിജാബ്: ഗവർണർക്കെതിരെ കുഞ്ഞാലിക്കുട്ടി; ഗവർണർക്ക് വിഷയത്തിൽ അറിവ് പരിമിതം
കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് നിരന്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്.
ഹിജാബ് വിഷയം ഉന്നയിച്ച് സംസ്ഥാനത്ത് വിവാദം ഉണ്ടാക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹിജാബ് സംബന്ധിച്ച് ഗവർണറുടെ അറിവ് പരിമിതമാണ്. വിഷയം സംസ്ഥാനത്തും വിവാദമാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കർണാടകയിൽ ഹിജാബ് നിരോധന വിവാദവുമായി ബന്ധപ്പെട്ട് പല ദിവസങ്ങളിലായി ഗവർണർ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഹിജാബ് മുസ്ലിം സ്ത്രീകളുടെ പുരോഗതിയെ തടയുന്ന വസ്ത്രമാണെന്നായിരുന്നു ഗവർണറുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.