തൃപ്​തി ദേശായിയെ പിന്തുണച്ച്​ ഹൈകോടതി അഭിഭാഷകർ

കൊച്ചി: ശബരിമല സന്ദർശനത്തിനായി കേരളത്തിലെത്തി​യ തൃപ്​തി ദേശായിയെ പിന്തുണച്ച്​ ഹൈകോടതി അഭിഭാഷകർ.
ശബരിമലയിൽ ദർശനം നടത്താൻ കേരളത്തിൽ എത്തിയ തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്​ സംഘപരിവാർ ഗുണ്ടകൾ തടഞ്ഞിരുന്നു .അവർക്ക് സുരക്ഷിതമായി ശബരിമലദർശനം നടത്താനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്ന്​ അഭിഭാഷകർ ആവശ്യപ്പെട്ടു.​

തൃപ്​തി ദേശായിക്ക്​ നിയമസഹായം നൽകാൻ തയാറാണ്​.ശബരിമലയിൽ സ്ത്രീകളെ കയറ്റില്ല എന്നു മാത്രമല്ല സ്വതന്ത്രമായി വഴി നടക്കാൻ സമ്മതിക്കുന്നില്ല എന്ന വരെ രൂക്ഷമായിരിക്കുന്നു കാര്യങ്ങൾ. സർക്കാർ അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്നും 125 അഭിഭാഷകർ ഒപ്പിട്ട പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു.

Tags:    
News Summary - Highcourt advocates support trip[ti desayi-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.