ഉയർന്ന തിരമാലക്കും ശക്തമായ മഴക്കും സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് രണ്ട് മുതൽ 2.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശ ത്തും ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായ തീരങ്ങളിൽ വിനോദ സഞ്ചാരം ഒഴിവാക്കണം.

ചില ജില്ല കളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ജില്ലകളിലെ കൺട്രോൾ റൂമുകൾ താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണം.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ജൂൺ 30ന് മധ്യ-പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും, തെക്ക് ബംഗാൾ ഉൾക്കടലിലും, അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും, വടക്ക് ബംഗാൾ ഉൾക്കടലിലും, തെക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തീരത്തും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ജൂലൈ ഒന്ന് മുതൽ ജൂലൈ രണ്ട് വരെ മധ്യ -പടിഞ്ഞാറൻ അറബിക്കടലിലും, അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും, തെക്ക് ബംഗാൾ ഉൾക്കടലിലും, അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും, വടക്ക് ബംഗാൾ ഉൾക്കടലിലും ജൂലൈ മൂന്ന് മുതൽ ജൂലൈ നാല് വരെ മധ്യ -പടിഞ്ഞാറൻ അറബിക്കടലിലും, അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതിനാൽ മത്സ്യതൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.

Tags:    
News Summary - high tide warning kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.