കൊച്ചി: മൂന്നാറിൽ സമരം നടത്തിയ സ്ത്രീകളെ മന്ത്രി എം.എം. മണി അപമാനിച്ചുവെന്ന് ആരോപണമുള്ള പ്രസംഗത്തിെൻറ സീഡി ഹാജരാക്കണമെന്ന് ഹൈകോടതി. സ്ത്രീകളെ അവഹേളിച്ച് നടത്തിയ പ്രസംഗം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയാണ് ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്. സംഭവവുമായി ബന്ധപ്പെട്ട ഹരജിയില്‍ ഡി.ജി.പിയോടും ഇടുക്കി എസ്.പിയോടും കോടതി വിശദീകരണം േതടി. എന്തൊക്കെയാണ് ഇവിടെ നടക്കുന്നതെന്നും സംസ്ഥാന പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി വാക്കാൽ ആരാഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്ത മന്ത്രി എം.എം. മണിക്കെതിരെ േകസെടുത്ത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി ജോർജ് വട്ടക്കുളം സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗത്തിെൻറ പേരിൽ കേസെടുക്കാൻ ബാധ്യസ്ഥനായ പൊലീസ് മേധാവി ഇതിന് മുതിരാത്തത് സ്വാഭാവിക നീതിയുടെ ലംഘനവും പൊതുതാൽപര്യ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. പൊലീസിൽ പരാതി നൽകാതിരുന്നത് എന്ത് കൊണ്ടാണെന്ന് കേസ് പരിഗണിക്കവേ കോടതി ഹരജിക്കാരനോട് ആരാഞ്ഞു. പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍, സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ ഇത്തരമൊരു പരാതി ഉന്നയിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു ഹരജിക്കാരെൻറ അഭിഭാഷകെൻറ മറുപടി. മന്ത്രി സ്ത്രീത്വത്തെ അവഹേളിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരെയാണ് തെൻറ പ്രസംഗത്തില്‍ പരാമര്‍ശിച്ചതെന്നും സര്‍ക്കാറിന് വേണ്ടി അഡീ. ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ, മാധ്യമപ്രവര്‍ത്തർ മനുഷ്യരാണെന്നും അവര്‍ക്കും മൗലികാവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മണിയുടെ പ്രസംഗത്തിെൻറ സീഡി ഹാജരാക്കാൻ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.