സം​സ്​​ഥാ​ന​ത്തെ കു​റ്റാ​ന്വേ​ഷ​ണ​വി​ഭാ​ഗം ശോ​ച്യ​മെ​ന്ന്​ ഹൈ​കോ​ട​തി 

കൊച്ചി: സംസ്ഥാനത്തെ കുറ്റാന്വേഷണരംഗം ശോച്യമാണെന്ന് ഹൈകോടതിയുടെ രൂക്ഷവിമർശനം. കഴിവുകെട്ടതും സ്വാധീനത്തിന് വഴങ്ങുന്നവരുമായ പൊലീസ് ഉദ്യോഗസ്ഥരെ ഗുരുതര കുറ്റകൃത്യങ്ങളുടെ അന്വേഷണം ഏൽപിക്കുന്നത് പൊതുസമൂഹത്തോടുള്ള അന്യായമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നെല്ലിയാമ്പതി ഇരട്ടക്കൊലക്കേസ് പ്രതികൾ വിചാരണകോടതിയുടെ ശിക്ഷക്കെതിരെ നൽകിയ അപ്പീലിലാണ് കോടതി പൊലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. 

ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേർതിരിക്കേണ്ട സമയം അതിക്രമിച്ചു. ഇതിന് സർക്കാർ നടപടിയെടുക്കണം. കുറ്റാന്വേഷണണത്തിലെ പരിതാപകരമായ അവസ്ഥ തുറന്നുപറയാതിരിക്കാൻ കോടതിക്ക് കഴിയില്ലെന്ന്  ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി. ക്രമസമാധാനപാലനം,  കുറ്റാന്വേഷണം, പൊലീസ് സേനയുടെ കഴിവ് തുടങ്ങിയവ മെച്ചപ്പെടുത്താൻ നിരവധി നിർദേശങ്ങൾ ഇതിനകം നൽകിയിട്ടുണ്ടെങ്കിലും മാറ്റം ഉണ്ടായില്ല. ഒരു കേസിൽ അന്തിമ റിപ്പോർട്ട് നൽകുന്നതോടെ പൊലീസിെൻറ ഉത്തരവാദിത്തം അവസാനിക്കില്ലെന്ന് ജോസഫ് കുഞ്ചെറിയ കേസിൽ ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകൾ വളച്ചൊടിച്ചും അന്വേഷണം വൈകിപ്പിച്ചും പൊലീസിെൻറ വിശ്വാസ്യത നശിപ്പിക്കുന്ന തരത്തിൽ ആദ്യ അന്വേഷണസംഘം പ്രവർത്തിച്ചെന്നും കോടതി നിരീക്ഷിച്ചു. 

കേസിലെ ആറു പ്രതികൾക്ക് ജീവപര്യന്തമടക്കം ശിക്ഷവിധിച്ചത് ശരിെവച്ച കോടതി  12ാം പ്രതി കാലടി സ്വദേശി അസീസിനെ വെറുതെവിട്ടു.നെല്ലിയാമ്പതി മന്ദംചോലയിൽ കർഷകനായ ചന്ദ്രനെയും ഒപ്പം താമസിച്ച തങ്കമണിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ കൊലനടത്തിയശേഷം വിദേശത്തേക്ക് കടന്ന രണ്ടാംപ്രതി പൗലോസിനെ രക്ഷിക്കാൻ 1992 നവംബർ 11ന് നടന്ന ഇരട്ടക്കൊലപാതകം നവംബർ 27 നാണ് നടന്നതെന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു.ഇതിനെതിരെ നാട്ടുകാർ രംഗത്തെത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. തെറ്റായ വിവരങ്ങൾ അന്തിമറിപ്പോർട്ടിൽ രേഖപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനും കേസിൽ പ്രതിയായി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മാത്യു പോളികാർപ്പിെൻറ ശ്രമഫലമായാണ് സത്യം പുറത്തുവന്നത്.
Tags:    
News Summary - high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.