ആശ വർക്കർമാരുടെ സമരം: ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി

കൊച്ചി: ആശ വർക്കർമാരുടെ സമരം തീർക്കാൻ നടപടി ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കം ഫയൽ ചെയ്ത ഹരജികളിലാണ്​ ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്​.

ആശ വർക്കർമാർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി രൂപവത്​കരിച്ചതായും നിലവിൽ രാജ്യത്ത്​ ഉയർന്ന പ്രതിഫലം ആശ വർക്കർമാർക്ക്​ നൽകുന്നത്​ കേരളത്തിലാണെന്നും സർക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. എന്നാൽ, വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്ന വിവരങ്ങളിൽ വൈരുധ്യമുണ്ടെന്ന്​ ഹരജിക്കാർ ചൂണ്ടിക്കാട്ടി.

പദ്ധതിക്കായി തുക അനുവദിച്ചെന്നാണ്​ കേന്ദ്രം പറയുന്നത്​. അതേസമയം, തുക കേന്ദ്രം തന്നി​ട്ടില്ലെന്നാണ് സംസ്ഥാന സർക്കാറിന്‍റെ ആരോപണം. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ്​ വിശദീകരണം നൽകാൻ കോടതി സർക്കാറിനോട്​ നിർദേശിച്ചത്​. ഹരജി വീണ്ടും ജൂൺ 19ന് പരിഗണിക്കും.

Tags:    
News Summary - High Court seeks explanation from government on ASHA workers strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.