മാസപ്പടി വിവാദം; വെള്ളിയാഴ്ച വരെ സി.എം.ആർ.എല്ലിനെതിരെ നടപടി എടുക്കാൻ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി വിവാദത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് വെള്ളിയാഴ്ച. വിധി വരുന്നതുവരെ സി.എം.ആർ എല്ലിനെതിരെ  നടപടി എടുക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ അന്തിമ ഉത്തരവ് വരുന്നതുവരെ അന്വേഷണ നടപടി ഉണ്ടാകരുതെന്നാണ് സി.എം.ആർ.എൽ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം കോടതി തള്ളി.

ഇ.ഡി നടപടി തുടങ്ങുമ്പോൾ അതിനടിസ്ഥാനമായ ഒരു എഫ്.ഐ.ആർ ഉണ്ടായിരുന്നില്ലെന്നും സിംഗിൾ ബെഞ്ചിന് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാനുള്ള സമയം തങ്ങൾക്ക് കിട്ടിയില്ലെന്നും കോടതിയിൽ സി.എം.ആർ.എൽ വാദിച്ചു. അതേസമയം, സി.എം.ആർ.എൽ എക്സാലോജിക്കിന് പണം നൽകിയതിൽ ദൂരൂഹതയുണ്ടെന്നും എന്ത് സേവനമാണ് നൽകിയതെന്നതിൽ വ്യക്തത ഇല്ലെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു.

അന്വേഷണത്തിൽ അടിയന്തര സ്റ്റേ ഇല്ലാത്തത് സി.എം.ആർ.എല്ലിനും എക്സലോജിക്‌ സൊല്യൂഷൻസിനും ഉടമയായ ടി. വീണക്കും  തിരിച്ചടിയാകും. സ്റ്റേ ചെയ്യാത്തതിനാൽ ഇ.ഡിക്ക് വീണയെ അറസ്റ്റ് ചെയ്യൽ നടപടികളിലേക്കോ, വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പറയാനോ സാധ്യതയുണ്ട്.

Tags:    
News Summary - High Court says no action should be taken against CMRL till Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.