പി.സി ജോർജിന്‍റെ ജാമ്യാപേക്ഷക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഹൈകോടതി

കൊച്ചി: മതവിദ്വേഷ പ്രസംഗ കേസിൽ റിമാൻഡിലായ മുൻ എം.എൽ.എ പി.സി ജോർജിന്‍റെ ജാമ്യാപേക്ഷക്ക് പ്രത്യേക പരിഗണന നൽകില്ലെന്ന് ഹൈകോടതി. മറ്റ് ഹരജികൾക്ക് ശേഷം ഇന്ന് തന്നെ ജോർജിന്‍റെ ഹരജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ബുധനാഴ്ച രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന ആവശ്യമായി പി.സി ജോർജിന്‍റെ അഭിഭാഷകൻ ഹൈകോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരത്തേക്ക് ജോർജിനെ കൊണ്ടു പോകുന്നതിന് മുമ്പ് തന്നെ ജാമ്യാപേക്ഷയിൽ തീരുമാനമുണ്ടാക്കാനാണ് അഭിഭാഷകൻ ശ്രമിച്ചത്. ഹൈകോടതി രജിസ്ട്രാർ മുഖേന രാത്രിയിലാണ് ജാമ്യാപേക്ഷ നൽകിയത്. പ്രത്യേക കേസ് ആയി രാത്രി തന്നെ അപേക്ഷ പരിഗണിക്കണമെന്ന ആവശ്യവും അഭിഭാഷകൻ ഉന്നയിച്ചു. എന്നാൽ, ജസ്റ്റിസ് ടി. ഗോപിനാഥ് ആവശ്യം നിരസിക്കുകയായിരുന്നു.

ഇന്ന് രാവിലെ ആദ്യ കേസ് ആയി കോടതി പരിഗണിക്കുമെന്ന ധാരണയിലായിരുന്നു പി.സി ജോർജും അഭിഭാഷകനും. രാവിലെ കോടതി നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ഈ ആവശ്യം അഭിഭാഷകൻ ജഡ്ജിയുടെ ശ്രദ്ധയിൽപ്പെടുത്തി.

പി.സി ജോർജിന്‍റേത് സാധാരണ കേസ് ആയി പരിഗണിക്കാമെന്ന് ജഡ്ജി വ്യക്തമാക്കി. മറ്റ് കേസുകൾ കേട്ട ശേഷം ജോർജിന്‍റെ കേസ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

നിലവിൽ 40 കേസുകളാണ് ഹൈകോടതി പരിഗണിക്കുന്നത്. പി.സി ജോർജിന്‍റെ ജാമ്യാപേക്ഷ 41മതായി കോടതി പരിഗണിക്കും.

Tags:    
News Summary - High Court said PC George's bail plea is normal way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.