കൊച്ചി: ലോക് ഡൗണിൽ അടിയന്തര ചികിത്സ വേണ്ട രോഗികൾക്ക് ഉടനടി മെഡിക്കൽ സഹായം ലഭ്യമാക്കാൻ ജില്ല ഭരണകൂടങ്ങളും പൊലീസും നടപടി സ്വീകരിക്കണമെന്ന് ൈഹകോടതി. ഗുരുതര രോഗികളെ ആശുപത്രിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലവിലുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ഷാജി. പി ചാലി, ജസ്റ്റിസ് അശോക് മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻെബഞ്ച് ഉത്തരവ്. അത്യാവശ്യക്കാരെ ആശുപത്രിയിലെത്തിക്കാൻ ഗതാഗത സൗകര്യമടക്കം ഏർപ്പെടുത്തി അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു.
ഓട്ടോകൾ അടക്കം പൊതു ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചികിത്സ ആവശ്യത്തിനടക്കം യാത്ര ചെയ്യുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി രഞ്ജിഷ് വേണു സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
റെഡ് സോണുകളിലടക്കം പൊതുഗതാഗതം അനുവദിച്ച് കേന്ദ്ര സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടും സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് കേസ് പരിഗണിക്കവേ ഹരജിക്കാരെൻറ അഭിഭാഷക ചൂണ്ടിക്കാട്ടി.
ടാക്സി കാറുകൾക്ക് പിന്നിൽ രണ്ട് യാത്രക്കാരെ ഇരുത്തി യാത്ര ചെയ്യാൻ അനുമതിയുണ്ട്. എന്നാൽ, ഒാട്ടോകൾക്ക് അനുമതി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, പൊതുഗതാഗതം പോലുള്ള കാര്യത്തിൽ ഇപ്പോൾ ഇടപെടാനാവില്ലെന്നും വ്യക്തി താൽപര്യങ്ങളെക്കാൾ പൊതുതാൽപര്യത്തിനാണ് പ്രാധാന്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഓട്ടോയിലെ യാത്രയിൽ സാമൂഹിക അകലം പാലിക്കാനാവുമോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ അധികൃതരുമായി ബന്ധപ്പെട്ടാൽ സഹായം ലഭ്യമാക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി, തുടർന്നാണ് അടിയന്തര ചികിത്സ വേണ്ടവരെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ അത് ലഭ്യമാക്കാൻ ഗതാഗത സൗകര്യമടക്കം ഒരുക്കി നൽകണമെന്ന് നിർേദശം നൽകിയത്.
രോഗികളുടെ വിവര ചോർച്ച: വിശദീകരണം തേടി
െകാച്ചി: കാസര്‍കോട് ജില്ലയിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തായത് സംബന്ധിച്ച ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. ചികിത്സയിലിരുന്ന കാസർകോട് സ്വദേശികളുടെ വിവരങ്ങൾ ചോർെന്നന്നും ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി കാസർകോട് സ്വദേശി ഹിംദാദ് പി. അബൂബക്കർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ആരോപണം സംബന്ധിച്ച വിശദീകരണവും നൽകാൻ നിർദേശിച്ച കോടതി കേസ് വീണ്ടും ഈ മാസം 11ന് പരിഗണിക്കാൻ മാറ്റി.
കോവിഡ് രോഗികൾ അവർ ചികിത്സ തേടിയ ജനറൽ ആശുപത്രിയിൽ മാത്രമാണ് പേരും വിലാസവും മറ്റുവിവരങ്ങളും നൽകിയതെന്ന് ഹരജിയിൽ പറയുന്നു. രോഗം ഭേദമായി മടങ്ങിയെത്തിയ രോഗികളെ ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽനിന്ന് ഫോണിൽ ബന്ധപ്പെട്ടതോടെയാണ് വിവരം ചോർന്നതായി ബോധ്യപ്പെട്ടത്. ഹരജിക്കാരൻ രോഗബാധിതനായിരുന്നോെവന്ന് ഹരജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. താൻ രോഗിയായിരുന്നില്ലെന്നും രോഗികളെ ആശുപത്രിയിലെത്തിച്ചപ്പോൾ തെൻറ ഫോൺ നമ്പറാണ് നൽകിയിരുന്നതെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് സംഭവത്തെക്കുറിച്ച് വിശദീകരണം നൽകാനും പരാതിയിലെ നടപടി അറിയിക്കാനും കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.