ഹാദിയയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപസിൽ ഹൈകോടതി ഇടപെടൽ; ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും നോട്ടീസ്

കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപസ് ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം എസ്.പിക്കും കോടതി നോട്ടിസ് നൽകി. ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹരജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും.

മകളെ മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ തടങ്കലിലാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് അശോകൻ ഹേബിയസ് കോർപസ് ഹരജി നൽകിയത്. ആഴ്ചകളോളമായി മകളുടെ ഫോൺ സ്വിച്ച് ഓഫാണെന്നും മലപ്പുറത്തെ ഓഫീസ് പൂട്ടിയ നിലയിലാണെന്നും ഹരജിയിൽ പറയുന്നു.

അതേസമയം, ഹാദിയ കഴിഞ്ഞ ദിവസം മീഡിയവൺ ചാനലിനോട് പ്രതികരിച്ചിരുന്നു. അച്ഛനെ സംഘ്പരിവാർ ആയുധമാക്കുകയാണെന്നാണ് ഹാദിയ പറഞ്ഞത്.

താ​നി​പ്പോ​ള്‍ പു​ന​ര്‍വി​വാ​ഹി​ത​യാ​യി ഭ​ര്‍ത്താ​വി​നൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്ത്​ ക​ഴി​യു​ക​യാ​ണെ​ന്നും വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​രു​തെ​ന്നും ഹാ​ദി​യ അ​ഭ്യ​ർ​ഥി​ക്കു​ന്നു. ‘ ഞാൻ സുരക്ഷിതയാണ്, അച്ഛനതറിയാം. അ​ച്ഛ​നെ ഇ​പ്പോ​ഴും സം​ഘ്പ​രി​വാ​ർ ത​ങ്ങ​ളു​ടെ ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. അ​തി​ന്​ നി​ന്നു​കൊ​ടു​ക്കു​ന്നെ​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണ്. അ​ത്​ വ്യ​ക്തി​ജീ​വി​ത​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്​ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. സു​പ്രീം​കോ​ട​തി എ​ന്നെ എ​ന്റെ സ്വാ​ത​ന്ത്ര്യ​ത്തി​നു വി​ടു​ക​യാ​ണ്​ ചെ​യ്ത​ത്.

ഷെ​ഫി​ൻ ജ​ഹാ​നെ വി​വാ​ഹം ക​ഴി​​ക്കു​ക​യും പി​ന്നീ​ട്​ മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു തോ​ന്നി​യ ഘ​ട്ട​ത്തി​ൽ ര​ണ്ടു​പേ​രും തീ​രു​മാ​ന​മെ​ടു​ത്ത്​ വേ​ർ​പി​രി​യു​ക​യു​മാ​യി​രു​ന്നു. വീ​ണ്ടും വി​വാ​ഹി​ത​യാ​യി. അ​തി​നെ​ക്കു​റി​ച്ച് സ​മൂ​ഹം ച​ർ​ച്ച ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ല.

വേ​ർ​പി​രി​യാ​നും പു​ന​ർ​വി​വാ​ഹം ചെ​യ്യാ​നും ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്നു. ഞാ​ൻ ചെ​യ്യു​മ്പോ​ൾ മാ​ത്രം എ​ല്ലാ​വ​രും എ​ന്തി​നാ​ണ് അ​സ്വ​സ്ഥ​രാ​കു​ന്ന​ത്. ഞാ​ൻ എ​വി​ടെ​യാ​ണെ​ന്ന്​ എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ഹാ​ദി​യ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന ഹേ​ബി​യ​സ് ​കോ​ർ​പ​സ്​ ഹ​ര​ജി​യി​ൽ ഒ​രു വ​സ്തു​ത​യു​മി​ല്ല. വി​വാ​ഹം എ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. അ​തി​ൽ വേ​റെ സം​ഘ​ട​ന​ക​ളു​ണ്ടെ​ന്ന്​ പ​റ​യു​ന്ന​തി​ൽ വ​സ്തു​ത​യി​ല്ല. എ​ന്‍റെ സ്വ​കാ​ര്യ​ത​യാ​ണ്​ മാ​താ​പി​താ​ക്ക​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ൽ കാ​ര​ണം ഇ​ല്ലാ​താ​കു​ന്ന​തെ​ന്നും ഹാ​ദി​യ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

Tags:    
News Summary - High Court intervention in habeas corpus filed by Hadiya's father; Notice to DGP and Malappuram SP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.