മോദി അനുകൂല പരാമർശം: തരൂരിനെതിരെ നടപടിയുണ്ടായേക്കില്ല


തിരുവനന്തപുരം: നരേന്ദ്രമോദിയെ കുറിച്ചുള്ള തിരുവനന്തപുരം എം.പി ശശി തരൂരിൻെറ പരാമർശത്തിൽ പാർട്ടി നടപടിയു ണ്ടാകില്ല. സംസ്ഥാന നേതൃത്വം നടപടിക്ക്​ ശിപാർശ ചെയ്​താലും ഹൈക്കമാൻഡ്​ ഇതിന്​ മുതിർന്നേക്കില്ലെന്നാണ്​ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ.

തരൂരി​േൻറത്​ വലിയ വിവാദമാക്കേണ്ട പ്രസ്​താവനയല്ലെന്നാണ്​ ഹൈക്കമാൻഡ്​ വിലയിരുത്തുന്നത്​. ബി.ജെ.പിയെ അടിസ്ഥാനപരമായി എതിർക്കുന്ന നേതാവാണ്​ തരൂർ. അതിനാൽ നടപടിയെടുത്ത്​ അദ്ദേഹത്തെ വിവാദത്തിലേക്ക്​ തള്ളി വിടേണ്ട ആവശ്യമില്ലെന്നാണ്​ ഹൈക്കമാൻഡിലെ ധാരണയെന്നാണ്​ റിപ്പോർട്ട്​.

എല്ലാ സമയത്തും മോദിയെ വിമർശിക്കാതെ അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്​താൽ അംഗീകരിക്കണമെന്നുമായിരുന്നു തരൂരിൻെറ പ്രസ്​താവന.

Tags:    
News Summary - High command on sasi tharoor issue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.