ആലുവ: ഒരുലക്ഷം രൂപയുടെ ഹെറോയിനുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് വില്‍ക്കുന്നതിനായി കൊണ്ടു വന്ന 20 ഗ്രാം ഹെറോയിനാണ് ആലുവ എക്‌സൈസ് സര്‍ക്കിള്‍ സംഘം പിടികൂടിയത്. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് ദേവന്‍പാട സ്വദേശി സോഫിക്കുള്‍ ഇസ്ലാമിനെയാണ് (40) ആലുവയില്‍ നിന്ന് പിടികൂടിയത്. ഒരുലക്ഷത്തോളം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് എക്‌സൈസ് സി.ഐ. കെ.പി. ജീസന്‍ പറഞ്ഞു. മറുനാടന്‍ തൊഴിലാളികളും മലയാളികളും ഇയാളുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീര്‍ അനീഷ് മോഹന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ഡി. ജോസ്, എം.എം. അരുണ്‍കുമാര്‍, എസ്. സിദ്ധാര്‍ത്ഥി, വാസുദേവന്‍, പി.ജി. അനൂപ് അഫ്‌സല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.