പൈതൃക നടത്തം ഇന്ന്; മന്ത്രി അഹമ്മദ് ദേവർ കോവിൽ ഫ്ലാഗ് ഓഫ്‌ ചെയ്യും

കോഴിക്കോട്: മലബാർ ആർട്സ് ആൻഡ് ഹെറിറ്റേജ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് ചെമ്പർ ടൂറിസം കമ്മിറ്റിയും മലബാർ ടൂറിസം കൗൺസിലും സംയുകതമായി നടത്തുന്ന പൈതൃക രാത്രി നടത്തം ഇന്ന് രാത്രി 9.30ന് ആരംഭിക്കും. പഴയ കോർപറേഷൻ ഓഫീസ് പരിസരത്ത് മ്യുസിയം ആർകൈവ്സ് വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും.

ആർകിയോളജിസ്റ്റ് കെ.കെ. മുഹമ്മദ്‌ മുഖ്യാതിഥി ആയിരിക്കും. കോഴിക്കോട് നഗരത്തിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ജില്ലയിലെ ടൂറിസം സാദ്ധ്യതകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി.

പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ ടി.പി.എ ഹാഷിർ അലി അറിയിച്ചു. ഫോൺ: 9349 11 28 44.

Tags:    
News Summary - Heritage Night Walk at Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.