ഉത്രയുടെ ജന്മനാടായ ഏറം ജംഗ്ഷനിൽ പിതാവ് വിജയസേനൻ നടത്തിവന്ന 'ഉത്ര റബ്ബേഴ്സ് ' അടഞ്ഞുകിടക്കുന്നു

ഒന്നര വർഷമായി ഈ കട തുറന്നിട്ട്​; ഉത്രയുടെ നീറുന്ന ഒാർമകളാണിവിടെ

അഞ്ചൽ: ഭർത്താവ്​ പാമ്പിനെ കടുപ്പിച്ച്​ കൊലപ്പെടുത്തിയ ഉത്രയുടെ നീറുന്ന ഒാർമകളിലാണ്​ അവരുടെ കുടുംബമിപ്പോഴും. ഉത്രയുടെ ജന്മനാടായ ഏറം ജംഗ്ഷനിൽ പിതാവ് വിജയസേനൻ നടത്തിവന്ന 'ഉത്ര റബ്ബേഴ്സ് ' എന്ന വ്യാപാര സ്ഥാപനം ഉത്രയുടെ മരണത്തിനു് ശേഷം നാളിതുവരെ തുറന്നിട്ടില്ലെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. ഇവരുടെ സ്വന്തം കെട്ടിടത്തിലാണ് റബ്ബർ കട പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഒന്നര വർഷത്തോളമായി അടഞ്ഞു കിടക്കുകയാണ്​ ഈ സ്​ഥാപനം. 

2020 മേയ്‌ ഏഴിന് രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ്​ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ്​ സൂരജ്​ തലേന്ന്​ സന്ധ്യക്ക്​ ജ്യൂസിൽ മയക്കുമരുന്ന് കലർത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, മൂർഖൻപാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

അതിവേഗം അന്വേഷണവും വിചാരണയും പൂർത്തിയാക്കിയ കേസിൽ ഇന്ന്​ വിധി വന്നിരുന്നു. ഭർത്താവ്​ സൂരജ്​ കുറ്റക്കാരനെന്ന്​ കണ്ടെത്തിയ കൊല്ലം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കുകയും ചെയ്​തു. 17 വർഷത്തെ തടവും ശേഷം ഇരട്ട ജീവപര്യന്തവും അഞ്ചു ലക്ഷം പിഴയുമാണ്​ കോടതി വിധിച്ചത്​. 

വിധിയിൽ തൃപ്​തരല്ലെന്നും അപ്പീൽ നൽകുമെന്നും ഉത്രയുടെ മാതാവ്​ മണിമേഖല പ്രതികരിച്ചിരുന്നു. പരമാവധി ശിക്ഷയാണ്​ പ്രതീക്ഷിച്ചതെന്നും അവർ പറഞ്ഞിരുന്നു. 

പൊന്നു മകളെ നഷ്​ടപ്പെട്ടതിന്‍റെ ആഘാതത്തിൽ വ്യാപാര സ്ഥാപനമടക്കം ഉപേക്ഷിച്ച പിതാവ്​ വിജയസേനൻ ഇനിയെങ്കിലും കട തുറക്കുമെന്ന പ്രതീക്ഷയിലാണ്​ നാട്ടുകാർ. 

Tags:    
News Summary - Here are the burning memories of Uthra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.