കരിപ്പൂർ: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി അബൂദബിയിൽ നിന്ന് പ്രത്യേക വിമാനം. 14 ടൺ അവശ്യസാധനങ്ങളുമായാണ് പ്രത്യേക വിമാനം കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. അബൂദബിയിലെ യൂനിവേഴ്സൽ ആശുപത്രി എം.ഡി ഡോ. ഷബീർ നെല്ലിക്കോടിെൻറ നേതൃത്വത്തിൽ സമാഹരിച്ച സാധനങ്ങളാണ് ഇവ. ദുബൈ, അബൂദബി, അൽ-െഎൻ എന്നിവിടങ്ങളിൽ നിന്നായി ശേഖരിച്ചവയാണിതെന്ന് ഡോ. ഷബീർ െനല്ലിക്കോട് മാധ്യമത്തോട് പറഞ്ഞു.
പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂർ, ആലുവ, വയനാട് എന്നിവിടങ്ങളിൽ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. െകാച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന അഭിഭാഷക കൂട്ടായ്മക്കും കോഴിക്കോട് ട്രോമാെകയറിനും സാധനങ്ങൾ കൈമാറും. നാല് ദിവസങ്ങളിലായി ശേഖരിച്ച സാധനങ്ങളാണ് ഇവയെല്ലാം. ശേഖരിച്ചവയിൽ ബാക്കിയുള്ളവ വ്യത്യസ്ത വിമാനങ്ങളിലായി കേരളത്തിൽ എത്തിച്ചിരുന്നതായും ഡോ. ഷബീർ പറഞ്ഞു.
കരിപ്പൂരിലെ കസ്റ്റംസ് നടപടികൾ പൂർത്തിയായ ശേഷം ബന്ധപ്പെട്ട ഏജൻസികൾക്ക് സാധനങ്ങൾ കൈമാറും. ചൊവ്വാഴ്ച രാത്രി അബൂദബിയിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ധനം നിറക്കുന്നതിനായി കറാച്ചിയിൽ ഇറങ്ങിയിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെയാണ് കരിപ്പൂരിലെത്തിയത്. ഉച്ചയോെട വിമാനം തിരിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.