കോഴിക്കോട്​ മലയോര മേഖലയിൽ കനത്ത മഴ; കുറ്റ്യാടിയിൽ ഉരുൾപൊട്ടി

കോഴിക്കോട്​: മലയോര മേഖലയിൽ കനത്ത മഴയിൽ വൻ നാശനഷ്​ടം. കുറ്റ്യാടി ചുരത്തിൽ ഉരുൾപൊട്ടി ഗതാഗതം തടസപ്പെട്ടു. ചാത്തൻകോട്ട്​ നടയിൽ മുളവട്ടം, ഇരുട്ട്​വളവ്​ എന്നിവിടങ്ങളിലാണ്​​ ഉരുൾപൊട്ടിയത്​. തൊട്ടിൽ പാലം പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. വയനാട്ടിലേക്കുള്ള പക്രന്തളം ചുരത്തിൽ ഉരുൾപൊട്ടി ഗതാഗതം തടസപ്പെട്ടു. റോഡിന്‍റെ ഒരുഭാഗം തകർന്നിട്ടുണ്ട്​. ഇവിടെ താൽക്കാലികമായി ഗതാഗതം നിർത്തിവെച്ചു. നിരവധി വാഹനങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്​. ചാത്തൻകോട്ട് സമീപമുള്ള വീടുകളിൽ നിന്ന്​ ആളുകളെ ഒഴിപ്പിച്ചു.

നേരത്തെ, വയനാട് ചുരത്തിലും അടിവാരത്തുമായി ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ അടിവാരം ടൗണിൽ വെള്ളം കയറിയിരുന്നു. ഇതുമൂലം കോഴിക്കോട് വയനാട് ദേശീയ പാതയിൽ ഗതാഗതം ഏറെനേ​രം തടസപ്പെട്ടു.

ചുരത്തിന്‍റെ താഴേഭാഗത്ത് കനത്ത മഴ പെയ്തതോടെ അടിവാരം ഭാഗത്തെ പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

എട്ട്​ ജില്ലകളിൽ നേരത്തെ കനത്ത മഴയുണ്ടാവു​െമന്ന വിവരത്തെ തുടർന്ന്​ ഓറഞ്ച്​ അലേർട്ട്​ പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - Heavy rains in Kozhikode hilly region; Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT