Posted On
date_range Updated On
date_range സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: മധ്യ -വടക്കൻ കേരളത്തിൽ വ്യാഴാഴ്ച ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിൽ മഴ കുറവായിരിക്കും.
കോഴിക്കോട് ജൂൺ 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ജാഗ്രത ശക്തമാക്കി. ഒറ്റപ്പെട്ടയിടങ്ങിൽ 64.5 മി.മീ മുതൽ115.5 മി.മീ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ആറ് ഷട്ടറുകളും വ്യാഴാഴ്ച രാവിലെ എട്ടുമുതൽ ഘട്ടം ഘട്ടമായി ഉയർത്തുമെന്ന് എറണാകുളം ജില്ല കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.