തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രതനിർദേശം. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവക്ക് സാധ്യതയുള്ളതിനാൽ കലക്ടർമാർ കർശന മുൻകരുതലെടുക്കണമെന്ന് അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം നിർദേശിച്ചു. ഇൗമാസം 13 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പുണ്ട്.
കേരള ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35- 45 കി.മീ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി.മീ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിെൻറ പടിഞ്ഞാറുഭാഗത്തും അറബിക്കടലിെൻറ വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിെൻറ പടിഞ്ഞാറു ഭാഗത്തും അറബിക്കടലിെൻറ വടക്കുഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും അറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് 13വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 14 - 20 സെ.മീ. വരുന്ന അതിശക്തമായ മഴ െപയ്യും.
ആലപ്പുഴക്ക് വടക്കുള്ള ജില്ലകളിലും മലയോര മേഖലകളിലും അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിച്ചിട്ടുണ്ട്.
മലയോര മേഖലയിലെ താലൂക്ക് കൺട്രോള്റൂമുകള് 13 വരെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ താക്കോല്‍ വില്ലേജ് ഓഫിസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ ൈകയില്‍ കരുതണം. സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.