തിരുവനന്തപുരത്ത് ശക്തമായ വേനൽ മഴ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലും ജില്ലയിലെ വിവിധ മേഖലകളിലും ഇന്ന് ലഭിച്ചത് ശക്തമായ വേനൽമഴ. രാവിലെ ആരംഭിച്ച മഴ ഉച്ചക്ക് ശേഷവും തുടർന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വൈകീട്ട് 5.30 വരെ വിവിധയിടങ്ങളിൽ ലഭിച്ച മഴ (മില്ലി മീറ്ററിൽ)

നെയ്യാറ്റിൻകര 62

തിരുവനന്തപുരം സിറ്റി 60

നെല്ലനാട് 42

ഓട്ടൂർ 38

കള്ളിക്കാട് 37

പാലോട് 23

കടക്കൽ 22

പിരപ്പൻകോട് 17

വെങ്ങാനൂർ 14

കുളത്തൂർ 12

വർക്കല 12


നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ലക്ഷദ്വീപിന് സമീപം നിന്ന അന്തരീക്ഷചുഴി കൂടുതൽ തെക്ക് കിഴക്കോട്ട് നീങ്ങി ചക്രവാതചുഴി ആയി മാറിയിട്ടുണ്ട്. ഇത്‌ തിരുവനന്തപുരത്തിന് സമാന്തരമായി നീങ്ങുകയാണ്. നാളെ കഴിയുമ്പോൾ അത് വീണ്ടും കന്യാകുമാരി ഭാഗത്തേക്ക്‌ നീങ്ങാൻ ആണ് സാധ്യത. 

Tags:    
News Summary - heavy rain in thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.