നാടിനെ അറിയുന്നവർക്കേ രക്ഷാദൗത്യത്തിന് നേതൃത്വം നൽകാനാവൂ- മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിനെ അറിയുന്നവര്‍ക്കേ കേരളം പോലൊരു സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനാകൂവെന്നും അതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 

തിരുവനന്തപുരത്ത് ചേർന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനദൗത്യം പൂർണമായും സൈന്യത്തെ ഏൽപിക്കാനാവില്ല. ദുരിതമുണ്ടായപ്പോൾ സർക്കാറി‍​​​െൻറ നിർദേശപ്രകാരമാണ് സൈന്യം പ്രവർത്തിക്കേണ്ടത്. അസമിലും ഗുജറാത്തിലും ചെന്നൈയിലുമൊക്കെ അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്. അല്ലാതെ സൈന്യം മാത്രമായി ദുരന്തനിവാരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു . 

പ്രളയദുരന്തത്തിൽ ശനിയാഴ്ച മാത്രം 33 പേരാണ് മരിച്ചത്. ഇതുവരെ 900 പേരെ എയർലിഫ്റ്റ് നടത്തിയിട്ടുണ്ട്. പലരും ഹെലികോപ്ടറിൽ കയറാൻ മടിക്കുകയാണ്. ആറര ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.  അതിനിടയിൽ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന രീതിയിൽ ചിലർ ബോധപൂർവം കുപ്രചാരണം നടത്തുകയാണ്. ഒരേ മനസ്സോടെ ഈ ദുരിതത്തെ നേരിടുമ്പോൾ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തും. പ്രളയം നേരിടാൻ കേന്ദ്രസേനയും കേന്ദ്രസർക്കാറും ശക്തമായ പിന്തുണയാണ് നൽകിയത്. 

വെള്ളപ്പൊക്കത്തി​​​​െൻറ ഓരോ ഘട്ടവും പ്രധാനമന്ത്രിയെ കൃത്യമായി അറിയിച്ചിട്ടുണ്ട്. ഇതി​​​െൻറ അടിസ്ഥാനത്തിലാണ് ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും സംസ്ഥാനത്തെത്തിയത്.  ഹെലികോപ്ടറുകള്‍ക്ക് മോശം കാലാവസ്ഥ കാരണം കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍സന്നാഹങ്ങളും മത്സ്യത്തൊഴിലാളികളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - heavy rain disaster in kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.