ശനിയാഴ്ച വിവിധ ജില്ലകളിലായി 31 പേർ മരിച്ചു. എറണാകുളം ജില്ലയിൽ മാത്രം ഒറ്റദിവസം 18 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. പറവൂരിൽ ജനങ്ങൾ അഭയംപ്രാപിച്ച നോർത്ത് കുത്തിയതോട് പള്ളിയുടെ മതിലിടിഞ്ഞ് ആറുപേർ മരിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. ചെങ്ങന്നൂർ മേഖലയിൽ പാണ്ടനാട് ഇല്ലിക്കൽ പാലത്തിന് സമീപത്തുനിന്നാണ് നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ചമാത്രം ചെങ്ങന്നൂരിൽ 12 പേർ മുങ്ങി മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത വാർത്ത. തൃശൂർ ജില്ലയിൽ അഞ്ചു മരണം. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. അതേസമയം, ഇതിന് പ്രളയക്കെടുതിയുമായി ബന്ധമില്ലെന്ന വിവരവുമുണ്ട്. ദേശമംഗലം പള്ളത്ത് ഉരുൾപൊട്ടലിൽ അകപ്പെട്ട യുവാവിെൻറ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ചൂണ്ടലിൽ താറാവ് കർഷകൻ െവള്ളത്തിൽപെട്ട് മരിച്ചു.
കോതമംഗലം പോത്താനിക്കാട് വെള്ളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു. കോട്ടയത്ത് ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. ഇടുക്കി ഉപ്പുതോട്ടിൽ ഉരുൾപൊട്ടി ഒരാൾ മരിച്ചു. മൂന്നുപേരെ കാണാതായി. മാവേലിക്കര ചെട്ടികുളങ്ങര ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന രാഹുൽ (24) മരിച്ചു. മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി മച്ചിങ്ങത്താഴത്ത് യുവാവും മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് കടവില്‍ ബാലനുമടക്കം രണ്ടുപേർ മുങ്ങിമരിച്ചു. കോഴിക്കോട് പൂനൂർപുഴയിൽ കക്കോടി പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ തീരാദുരിതം
പ്രളയത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന വർ പ്രാണനായി നിലവിളി തുടരവെ രക്ഷാപ്രവർത്തനം കൂടുതൽ സജീവമായി. ചെങ്ങന്നൂർ, അപ്പർ കുട്ടനാട്, ആലുവ, പറവൂർ, മാള, കൊടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്.ആയിരങ്ങളാണ് ഇവിടങ്ങളിൽ വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിലായി കുടുങ്ങിക്കിടക്കുന്നത്. കുടിവെള്ളവും വൈദ്യുതിയുമില്ല. ബോട്ടുകളിലും ഹെലികോപ്ടറുകളിലുമായി ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് വേഗം പോരെന്ന പരാതി ഉയരുന്നുണ്ട്. പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടില്ല. സമൂഹമാധ്യമങ്ങളിൽ സഹായ അഭ്യർഥനകൾ പെരുകുകയാണ്.
വാർത്താവിനിമയ സംവിധാനം കാര്യക്ഷമമല്ലാത്തത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. മഴയിൽ കാര്യമായ കുറവുണ്ടായതോടെ മറ്റു ജില്ലകൾ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. മൂന്നു ദിവസമായി ഗതാഗതം മുടങ്ങിയ അങ്കമാലി-തിരുവനന്തപുരം എം.സി റോഡിൽ ശനിയാഴ്ച വൈകീട്ട് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു.പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ജലനിരപ്പ് താഴ്ന്നതോടെയാണിത്. എറണാകുളം-കോട്ടയം റൂട്ടിൽ റെയിൽവേ ഞായറാഴ്ച ട്രയൽ റൺ നടത്തും.
ആലപ്പുഴ
കുട്ടനാട്ടിൽ മിക്ക ദുരിതാശ്വാസ ക്യാമ്പുകളും വെള്ളത്തിൽ
ചേർത്തലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നു
ഹരിപ്പാട്, നീർക്കുന്നം, ആലപ്പുഴ ഭാഗങ്ങളിൽ ദേശീയപാതയുടെ സമീപത്തുവരെ വെള്ളം കയറി
ജനബാഹുല്യത്തിൽ വലഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകൾ
കുട്ടനാട്ടിൽനിന്ന് കൂടുതൽ ബോട്ടുകളിൽ ആളുകളെ നഗരത്തിൽ എത്തിച്ചു
ചെങ്ങന്നൂരിൽ ആകാശമാർഗം രക്ഷാപ്രവർത്തനം സജീവം
കിഴക്കൻമേഖലയിൽ നാലുദിവസമായി വൈദ്യുതി, വാർത്തവിനിമയ സംവിധാനങ്ങളില്ല
വാഹനങ്ങൾ ചീറിപ്പാഞ്ഞിരുന്ന പ്രധാന റോഡുകളിലെല്ലാം വൻ മത്സ്യബന്ധന ബോട്ടുകൾ
പമ്പുകളിൽ ഇന്ധനക്ഷാമം
ചെങ്ങന്നൂരിൽ 11 പേർ മരിച്ചതായി അഭ്യൂഹം
പാണ്ടനാട് ഇല്ലിക്കൽ പാലത്തിന് സമീപം നാല്
മൃതദേഹങ്ങൾ കണ്ടെത്തി
തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ
ഷട്ടറുകൾ ഉയർത്തിയിട്ടും വെള്ളം നീങ്ങുന്നില്ല
ഗ്രാമപ്രദേശങ്ങളിലടക്കം കടകളിൽ അവശ്യസാധനങ്ങൾ കിട്ടാനില്ല.
പത്തനംതിട്ട
ഇടവിട്ട് മഴ. കനത്ത മഴയില്ല
പത്തനംതിട്ട നഗരത്തിൽ ജനജീവിതം സാധാരണനിലയിലേക്ക്; കടകൾ തുറന്നു
പത്തനംതിട്ട ജില്ലയിലെ ഒറ്റപ്പെട്ട മേഖലകളില്‍ ഹെലികോപ്ടറിൽ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യും
തിരുവല്ല, അപ്പർ കുട്ടനാട് മേഖലയിൽ രക്ഷാ
പ്രവർത്തനം സജീവം
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച
വരുത്തിയ തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തു
റാന്നി താലൂക്കില്‍ രക്ഷാപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായി
ബസ് സർവിസുകൾ ആരംഭിച്ചിട്ടില്ല
കക്കി, പമ്പ ഡാമുകൾ ഷട്ടറുകൾ കൂടുതൽ
തുറന്നു. മൂഴിയാർ ഡാം തുറന്നുതന്നെ. കക്കി
തുറന്നത് ഒന്നര അടി.
ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. കക്കി ഡാം വീണ്ടും തുറന്നത് പമ്പയാറ്റിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കും. ജാഗ്രത നിർദേശം
ആറന്മുള, കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ 24 വില്ലേജുകൾ വെള്ളത്തിൽ മുങ്ങി.
ഹെലികോപ്ടറുകളിൽ ഭക്ഷണവിതരണം;
ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും എത്തിച്ചുതുടങ്ങി
55340 പേർ ദുരിതാശ്വാസക്യാമ്പിൽ.
കോട്ടയം
പലയിടത്തും കനത്ത മഴ; െപയ്തത് 39.3 മില്ലീമീറ്റർ
മീനച്ചിലാർ, മണിമലയാർ, മൂവാറ്റുപുഴയാർ കരകവിഞ്ഞു; പ്രളയത്തിൽ മുങ്ങി വൈക്കവും േകാട്ടയവും ചങ്ങനാശ്ശേരിയും
കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽനിന്ന്
ചങ്ങനാശ്ശേരിയിലേക്ക് കൂട്ടപലായനം
കോട്ടയം താലൂക്കിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; ഗ്രാമീണ റോഡുകളിൽ വെള്ളംകയറി
എ.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു
കുമരകത്തും പരിസരങ്ങളിലും ഭീതിജനകമായ വെള്ളം
പാലാ, ഇൗരാറ്റുപേട്ട ഭാഗങ്ങളിൽ ജലനിരപ്പ്
ഉയരുന്നു; സുരക്ഷ ഉപകരണങ്ങളില്ലാതെ ദുരന്തമുഖത്ത് അഗ്നിരക്ഷ സേന
ഒാക്സിജൻ ക്ഷാമം: ആർ.ഡി.ഒയുടെ നേതൃത്വത്തിൽ സിലിണ്ടർ പിടിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു
ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പ് പിടിച്ചെടുത്ത് ദുരിതാശ്വാസ വാഹനങ്ങളിൽ നിറച്ചു
ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി
റോഡ്, റെയിൽ ഗതാഗതം പൂർണമായും മുടങ്ങി; കോട്ടയം വഴി ട്രെയിൻ സർവിസ് നിലച്ചിട്ട് നാലുദിവസം; ജലഗതാഗതം ഭാഗികം.
എറണാകുളം
ശനിയാഴ്ച 16 മരണം; ഏതാനുംപേരെ
കാണാനില്ല. മരിച്ചവരിൽ രക്ഷാപ്രവർത്തനത്തിൽ
പങ്കാളികളായവരും.
ജില്ലയിൽ പ്രളയക്കെടുതി മൂലം മരിച്ചവരുടെ
എണ്ണം 21 ആയി.
597 ക്യാമ്പുകൾ; 47,138 കുടുംബങ്ങൾ 1,81,607 പേർ ക്യാമ്പുകളിൽ
തീവ്രമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ
എറണാകുളത്ത് റെഡ് അലർട്ട് (അതീവ ജാഗ്രത നിർദേശം) തുടരുന്നു.
പറവൂരിൽ അഭയം പ്രാപിച്ച പള്ളിയുടെ
മതിലിടിഞ്ഞ് ആറു മരണം.
ക്യാമ്പിൽ അസുഖം മൂർച്ഛിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു.
രക്ഷാപ്രവർത്തനത്തിനിടെ മൂന്നുപേർ മരിച്ചു
വെള്ളക്കെട്ടിൽ വീണ് കാണാതായ കോതമംഗലം പോത്താനിക്കാട് കൊച്ചുപാലിയത്ത് മാനുവേൽ ചാക്കോയുടെ (58) മൃതദേഹം ലഭിച്ചു.
ഗർഭിണികളടക്കമുള്ളവർ വൈദ്യസഹായം
ലഭിക്കാതെ ബുദ്ധിമുട്ടുന്നു.
ഇടുക്കി അണക്കെട്ടിൽ നിന്നുള്ള നീരൊഴുക്ക്
കുറഞ്ഞു.
ശനിയാഴ്ച നാലുമണിവരെ 54,800 പേരെയാണ് രക്ഷപ്പെടുത്തി
252 പേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി.
ഇടുക്കി
മുല്ലപ്പെരിയാർ ജലനിരപ്പ് 141.20 അടി
ഇടുക്കി അണക്കെട്ടിെൻറ ജലനിരപ്പ് 2401.88 അടി
ജില്ല ആസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നത്
ഇരുന്നൂറോളം പേർ
ഇടുക്കിയിൽ ആദിവാസിക്കുടികളിൽ ഭക്ഷ്യക്ഷാമത്തോടൊപ്പം പകർച്ചപ്പനിയും ചിക്കൻപോക്സും പടരുന്നു
ചിന്നാർ പുഴയുടെ അക്കരെ താമസിക്കുന്ന
100 കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ട് മൂന്നുദിവസം
ശനിയാഴ്ച അഞ്ചിടത്ത് ഉരുൾപൊട്ടി; പതിനൊന്നിടത്ത് മണ്ണിടിഞ്ഞു.
തൃശൂർ
പോട്ട ധ്യാനകേന്ദ്രത്തിൽ മൂന്നു മരണം
പള്ളം ഉരുൾപൊട്ടൽ: ഒരു മൃതദേഹംകൂടി കിട്ടി
ദേശമംഗലം ഉരുൾപൊട്ടലിൽ മരിച്ചവർക്ക് വിട
ചൂണ്ടലിലും െവള്ളാഞ്ചിറയിലും വള്ളം മറിഞ്ഞ് ഒാരോരുത്തരെ കാണാതായി
ജില്ലയുടെ കോൾ മേഖലയും െകാടുങ്ങല്ലൂരും
െവള്ളപ്പൊക്കത്തിൽ
അന്നമനട, കുഴൂർ പ്രദേശങ്ങളിൽ ജീവന്
ഭീഷണിയായി വെള്ളപ്പൊക്കം
ജില്ലയിൽ നാല് മരണം
വെള്ളം കയറി രണ്ട് വൈദ്യുതി സബ്സ്റ്റേഷനുകൾ അടച്ചു; ജില്ലയുടെ പാതി പ്രദേശത്ത് വൈദ്യുതി മുടങ്ങി
കെ.എസ്.ആർ.ടി.സി നാമമാത്ര സർവീസ് തുടങ്ങി; സ്വകാര്യ ബസുകളില്ല
രക്ഷാപ്രവർത്തനത്തിന് കൂടുതൽ സന്നാഹം
ജില്ലയിൽ മഴ കുറഞ്ഞു. ഇന്നലെ പെയ്തത് 19 മില്ലി മീറ്റർ
പീച്ചി, വാഴാനി, ചിമ്മ്നി അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടൽ കുറച്ചു
തൃശൂർ -പാലക്കാട് ദേശീയ പാത തുറന്നില്ല
ഷൊർണൂർ -പാലക്കാട് പാത ഗതാഗതയോഗ്യം
കോഴിക്കോട്, ഗുരുവായൂർ, അങ്കമാലി യാത്ര സുഗമം
തീരമേഖലയിൽ വ്യാപക കടലേറ്റം.
പാലക്കാട്
പാലക്കാട് നഗരത്തിൽ യുവാവ് കുളത്തിൽ വീണ് മരിച്ചു; കാലവർഷക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 13.
മഴ കുറഞ്ഞതോടെ ജില്ല സാധാരണ നിലയിലേക്ക്
മലമ്പുഴ അണക്കെട്ടിെൻറ ഷട്ടറുകൾ 30 സെ.മീറ്ററായി താഴ്ത്തി
ഭാരതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നു
കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയ നെല്ലിയാമ്പതി പൂർണമായി ഒറ്റപ്പെട്ടു. തൊഴിലാളികളടക്കം നാലായിത്തിലധികം പേർ നെല്ലിയാമ്പതിയിൽ കുടുങ്ങി
നെന്മാറയിൽനിന്ന് നെല്ലിയാമ്പതിയിലേക്കുള്ള റോഡ് പൂർണമായും തകർന്നു
ദേശീയപാത കുതിരാനിൽ മണ്ണിടിഞ്ഞത് നീക്കൽ തുടരുകയാണ്
പാലക്കാട്-കോഴിക്കോട് റൂട്ടിലും മണ്ണാർക്കാട്, പെരിന്തൽമണ്ണ, മലപ്പുറം, തൃശൂർ, പട്ടാമ്പി എന്നിവിടങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സർവിസ് നടത്തി. ഗുരുവായൂരിലേക്കുള്ള സർവിസ് പട്ടാമ്പിയിൽ അവസാനിപ്പിച്ചു
സമീപ ജില്ലകളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കുമുള്ള ഗതാഗതം സാധാരണനിലയിൽ
മംഗലം പാലം നിറഞ്ഞതിനെ തുടര്‍ന്ന് വൃദ്ധസദനത്തില്‍ ഒറ്റപ്പെട്ട 186 അമ്മമാരെ രക്ഷപ്പെടുത്തി.
വയനാട്
വയനാട്ടിൽ മഴ കുറഞ്ഞു; 44.54 മി.മീ. (24 മണിക്കൂറിൽ)
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽതെന്ന
കൂടുതൽ ക്യാമ്പുകൾ തുറന്നു
മാനന്തവാടി തലപ്പുഴ ശിവഗിരിക്കുന്നിൽ മണ്ണിടിച്ചിൽ
പേര്യ ചുരം ഗതാഗത േയാഗ്യമാക്കി
ദുരിതാശ്വാസ ക്യാമ്പുകൾ -220
കുടുംബങ്ങൾ -8361
മാറ്റിപ്പാർപ്പിച്ച ആളുകളുടെ എണ്ണം -30,186
താമരശേരി ചുരം, കുറ്റ്യാടി ചുരം, പേര്യ ചുരം എന്നിവയിലൂടെ ഗതാഗതം സുഗമമായി.
പാൽചുരത്ത് മണ്ണിടിച്ചിൽ ഭീഷണി ; ഗതാഗതം നിരോധിച്ചു.
പൊൻകുഴിയിൽ വെള്ളം ഇറങ്ങി; കോഴിക്കോട്-ബംഗളൂരു ദേശീയപാതയിൽ ഗതാഗതത്തിന് തടസ്സമില്ല.
ഉൾപ്രദേശങ്ങളിൽ വെള്ളക്കെട്ടുകാരണം ഗതാഗത തടസ്സം.
പ്രധാന പാതകളിൽ ബസ് സർവിസ് മുടക്കമില്ലാതെ നടക്കുന്നു. ഉൾഗ്രാമങ്ങളിൽ ചിലയിടത്ത് സർവിസ് നിർത്തിവെച്ചു.
ദുരിതാശ്വാസത്തിന് ജില്ലയിൽ 166 സൈനികർ.
കോഴിക്കോട്
ആകെ മരണം-13
ശനിയാഴ്ച ലഭിച്ച മഴ-31.6 മില്ലിമീറ്റർ
ഡാമുകളിൽ നീരൊഴുക്ക് കുറഞ്ഞു
റോഡ് ഗതാഗതം ഏറക്കുറെ പുനഃസ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ നടത്തി. തെക്കോട്ട് അങ്കമാലി വരെ ബസുകൾ ഓടി.
ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഷൊർണൂർ ഭാഗത്തേക്ക് ട്രെയിനുകൾ ഓടിയില്ല. മംഗളൂരുവിലേക്ക് ആറു സ്പെഷൽ ട്രെയിൻ സർവിസ് നടത്തി.
ദുരിതാശ്വാസ ക്യാമ്പുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാണ്. ഭക്ഷ്യസാധനങ്ങളും അവശ്യവസ്തുക്കളും കിട്ടുന്നു. ജില്ലയിൽ ഒരു ക്യാമ്പിലും ആളുകൾ ദുരിതമനുഭവിക്കുന്നില്ല. ഇതിനാൽ ജില്ല ഭരണകൂടം ഇടപെട്ട് മറ്റു ജില്ലകളിലേക്ക് സാധനങ്ങൾ അയക്കാൻ നടപടി തുടങ്ങി.
ക്യാമ്പുകളിലെ അംഗസംഖ്യ വെള്ളിയാഴ്ചത്തെക്കാൾ വർധിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ എണ്ണം-44,328
ആകെ കുടുംബങ്ങൾ-13,700
ക്യാമ്പുകൾ-303
പൂനൂർ പുഴയിൽ കക്കോടി പാലത്തിനു സമീപം
അജ്ഞാത മൃതദേഹം കണ്ടെത്തി.
മലപ്പുറം
മഴയുടെ അളവ് -208.08 മില്ലിമീറ്റർ
രക്ഷാദൗത്യം നടക്കുന്നു
ജില്ല സാധാരണ നിലയിലേക്ക്
മഴ കുറഞ്ഞു
പുഴകൾ കരയിൽനിന്ന് പിൻവാങ്ങിത്തുടങ്ങി
മലയോര മേഖലകളിലുള്ളവർ ദുരിതാശ്വാസ
ക്യാമ്പിൽതന്നെ
തിരൂരങ്ങാടി നന്നമ്പ്രയിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കിട്ടി
നാല് ദിവസങ്ങളിലായി ആകെ മരണം 25
കോഴിക്കോട്-പാലക്കാട് ദേശീയപാത അടക്കം
എല്ലാ റോഡുകളിലും ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.