കോട്ടയം: മഴയിലും മണ്ണിടിച്ചിലിലും തകർന്ന സംസ്ഥാനത്തെ റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ മാസങ്ങൾ വേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ്. നിരവധി പാലങ്ങളും തകർന്നതും ഗതാഗത തടസ്സത്തിന് ആക്കംകൂട്ടി. മഴയുടെ ശക്തി കുറഞ്ഞാൽ പ്രധാനപാതകളിൽ കുഴിയടച്ച് താൽക്കാലിക യാത്രസംവിധാനം ഒരുക്കും.
അതേസമയം, മുമ്പത്തെ മഴക്കെടുതിയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുപോലുമില്ല. മഴമാറിയാലും റോഡുകൾ ഗതാഗതയോഗ്യമാക്കുന്നില്ലെങ്കിൽ സംസ്ഥാനം ഒറ്റപ്പെട്ട നിലയിൽ തുടരും. ദേശീയ-സംസ്ഥാന പാതകൾ തകർന്ന അവസ്ഥയിലാണ്. ചെറുറോഡുകളും മലയോര മേഖലകളിലെ റോഡുകളും ദയനീയമാണ്. അടിയന്തര സഹായമായി സർക്കാർ അനുവദിച്ച 1000 കോടി ഒന്നിനും തികയില്ലെന്ന് വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കരാറുകാർക്ക് കോടികളുടെ കുടിശ്ശിക നൽകാനുണ്ട്. അതിനാൽ പുതിയ ജോലി ഏറ്റെടുക്കാൻ അവർ തയാറാവില്ലെന്ന ആശങ്കയും ഉദ്യോഗസ്ഥർ തള്ളുന്നില്ല.
സർക്കാറിെൻറ സാമ്പത്തിക സ്ഥിതിയും പ്രതിസന്ധി രൂക്ഷമാക്കുന്നു. പൂർണമായും തകർന്ന ആലപ്പുഴ-ചങ്ങനശ്ശേരി റോഡ് നന്നാക്കാൻ മാത്രം 80 കോടി വേണം. കോട്ടയം-കുമളി പാതക്കും കോടികൾ കണ്ടെത്തണം. കൊച്ചി-ധനുഷ്കോടി പാതയുടെ നിർമാണം ഇനിയും ദേശീയപാത അതോറിറ്റി ഏറ്റെടുത്തിട്ടില്ല.
ബംഗളൂരു, മൈസൂർ, മധുര, െപാള്ളാച്ചി, ഉൗട്ടി, ചെേങ്കാട്ട എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് ബസ് സർവിസ് നിലച്ചിട്ട് ദിവസങ്ങളായി. റോഡിൽ വെള്ളംനിറഞ്ഞ് തിരുവനന്തപുരം-കോട്ടയം-എറണാകുളം, കോട്ടയം-തൃശൂർ, തൃശൂർ-കോഴിക്കോട്, തൃശൂർ-പാലക്കാട്, കോട്ടയം-കുമളി-മധുര, കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-ബത്തേരി-മാനന്തവാടി, കോഴിേക്കാട്-മലപ്പുറം-പെരിന്തൽമണ്ണ എന്നീ റോഡുകളിലൂടെയുള്ള ഗതാഗതം അവതാളത്തിലായി.
ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ബസ് സർവിസ് നിർത്തിവെച്ചു. ദീർഘദൂര സ്വകാര്യ ബസുകളും നിരത്തുവിട്ടു. കെ.എസ്.ആർ.ടി.സിയുടെ പല ഡിപ്പോകളും വെള്ളത്തിലാണ്. പാതകളിൽ മണ്ണിടിഞ്ഞും വെള്ളം കയറിയും ദീർഘ-ഹ്രസ്വദൂര ട്രെയിനുകളും സർവിസ് നിർത്തി. പല കെ.എസ്.ആർ.ടി.സി ഡിപ്പോകളും ഡീസൽ ക്ഷാമം നേരിടുകയാണ്. സ്വന്തം ടാങ്കർ ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്താനും കെ.എസ്.ആർ.ടി.സിക്ക് കഴിയുന്നില്ല. റാന്നി, മല്ലപ്പള്ളി, പന്തളം ഡിപ്പോകൾ വെള്ളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.