തിരുവനന്തപുരം: പ്രളയത്തിെൻറ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും മാവേലി സ്റ്റോറുകളും ഞായറാഴ്ച തുറന്നുപ്രവർത്തിക്കണമെന്ന് മന്ത്രി പി. തിലോത്തമൻ നിർദേശംനൽകി. ചിലയിടങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ തുറക്കാതെ കൃത്രിമക്ഷാമം ഉണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കാനുള്ള ശ്രമം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത്തരക്കാർക്കെതിരെ 1955ലെ അവശ്യസാധന നിയമപ്രകാരം നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.
പ്രളയദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യത്തിനുള്ള അരിക്കും പല വ്യഞ്ജനങ്ങൾക്കും തൊട്ടടുത്ത മാവേലി സ്റ്റോറുകളിൽ സമീപിക്കാം. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ഒാഫിസർ നൽകുന്ന പട്ടികപ്രകാരം സാധനങ്ങൾ നൽകാൻ ബന്ധപ്പെട്ട മാവേലി സ്റ്റോർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യത്തിനുള്ള സാധനങ്ങൾ എല്ലാ മാവേലി സ്റ്റോറുകളിലും എത്തിക്കാൻ ഗോഡൗൺ ചുമതലയുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2000 റേഷൻ കടകളിൽ വൈദ്യുതി തകരാർമൂലം ഇപോസ് പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഒാഫിസർമാരുടെ അനുമതിയോടെ മാനുവൽ ഇടപാട് നടത്താൻ റേഷൻ വ്യാപാരികൾക്ക് അനുവാദംനൽകി.
പ്രളയക്കെടുതി: പച്ചക്കറി വില ഉയരുന്നു
കോഴിക്കോട്: പ്രളയക്കെടുതിയിൽ സംസ്ഥാനത്തെ ചരക്കുനീക്കം സ്തംഭിച്ചതോടെ വിപണിയിൽ പച്ചക്കറി വില ഉയർന്നുതുടങ്ങി. കഴിഞ്ഞയാഴ്ച 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 25ഉം 40 രൂപയുണ്ടായിരുന്ന കാരറ്റിന് 70ഉം 80 രൂപയുണ്ടായിരുന്ന പച്ചമുളകിന് 120ഉം 80 രൂപയുണ്ടായിരുന്ന പയറിന് 100 രൂപയുമായി. ശനിയാഴ്ച പാളയം മാർക്കറ്റിലെ വില നിലവാരമാണിത്. കിഴങ്ങ്, സവാള, ചെറിയുള്ളി, വെളുത്തുള്ളി എന്നിവക്ക് കാര്യമായ മാറ്റമില്ല.
മഴക്കെടുതിയിൽ പ്രദേശിക വിളകൾക്ക് നാശം സംഭവിച്ചതും സ്ഥിതി കൂടുതൽ വഷളാക്കി. ഗ്രാമങ്ങളിൽ വിളവെടുപ്പിന് പാകമായ പച്ചക്കറിയെല്ലാം നശിച്ചു. ഒാണം ലക്ഷ്യമിട്ട് ഏക്കർക്കണക്കിന് കൃഷിയാണ് വിവിധ യൂനിറ്റുകൾ വഴി നടന്നിരുന്നത്. വരും ദിവസങ്ങളിലും കൂടുതൽ പച്ചക്കറികൾ ആവശ്യമുള്ളതിനാൽ ആശങ്കയിലാണ് വ്യാപാരികളും ഉപഭോക്താക്കളും.
ഒാണവിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽ ആവശ്യത്തിന് പച്ചക്കറി തയാറാണെങ്കിലും കേരളത്തിലെ ഗതാഗതം സംവിധാനം താറുമാറായതാണ് പ്രധാന പ്രശ്നമെന്ന് പാളയത്തെ കച്ചവടക്കാർ പറഞ്ഞു. മൈസൂർ, തമിഴ്നാട് എന്നിവടങ്ങളിൽനിന്ന് പച്ചക്കറിയുമായി വയനാട്, നാടുകാണി ചുരം വഴിയാണ് വാഹനങ്ങൾ കൂടുതലും എത്തുന്നത്. ഇൗ മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും റോഡുകൾ തകർന്നുമാണ് ഗതാഗതം തടസ്സപ്പെട്ടത്. ചിലയിടങ്ങളിൽ വലിയ വാഹനങ്ങൾ നിേരാധിക്കുകയും ചെയ്തതോടെ ചരക്കുനീക്കം കൂടുതൽ പ്രയാസത്തിലായെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.