രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും -പി.എസ്. ശ്രീധരൻ പിള്ള

കൊച്ചി: സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപിച്ചില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. രക്ഷാചുമതല സൈന്യത്തെ ഏല്‍പിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഭരണകൂടത്തിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രളയക്കെടുതിയിൽനിന്ന് ജനത്തെ രക്ഷപ്പെടുത്താൻ സൈന്യത്തിനുമാത്രമേ കഴിയൂവെന്ന് സി.പി.എം എം.എല്‍.എപോലും കരഞ്ഞുപറയുന്നു. രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിനുനല്‍കി ഭരണകൂടം ആവശ്യമായ സഹായങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും കൊച്ചിയിൽ വാർത്തസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

നാവികസേനയും തീരസംരക്ഷണ സേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കൊപ്പം സംസ്ഥാനത്തെ വിവിധ സേനകളും നാട്ടുകാരുമുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആരോപിക്കുന്നില്ല. പക്ഷേ സി.പി.എമ്മി​​​െൻറ നിലപാടില്‍ മാറ്റം വരുത്തണം. തിരുവനന്തപുരത്ത്​ നടന്ന അവലോകനയോഗത്തില്‍ മുഖ്യമന്ത്രിയും പിന്നാലെ സി.പി.എം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കാന്‍ കഴിയില്ലെന്നാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ രാഷ്​ട്രീയം കാണരുത്. എല്ലാവരും മാനവികതയുടെ പേരിൽ ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടണം.

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. പട്ടാളത്തി​​​െൻറ പൂര്‍ണ നിയന്ത്രണത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേണമെന്നും സംസ്ഥാനത്തെ കെടുതി ദേശീയദുരന്തമായി കണക്കാക്കി പരമാവധി സഹായം വേണമെന്നും നിവേദനം നൽകി. പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന 500 കോടി അടിയന്തര സഹായമാണ്. കൂടുതല്‍ സഹായം പിന്നാലെ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. ദേശീയദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ നിലവിലില്ലാത്തതിനാൽ കേരളത്തി​​​െൻറ കാര്യത്തിൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. എം.ടി. രമേശ്​, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്​ ഹരജി 
കൊ​ച്ചി: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തെ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. പ്ര​ള​യ ദു​ര​ന്ത​ത്തെ തു​ട​ർ​ന്നു​ള്ള ദു​രി​താ​ശ്വാ​സ-​ര​ക്ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സൈ​ന്യ​ത്തി​​​െൻറ സ​ഹാ​യം കൂ​ടി ല​ഭ്യ​മാ​ക്കാ​നും  പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും  സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഇ​ടു​ക്കി സ്വ​ദേ​ശി എ.​എ. ഷി​ബി​യാ​ണ്​ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ന​ൽ​കി​യ​ത്. ചെ​ങ്ങ​ന്നൂ​ർ, മൂ​ന്നാ​ർ, പെ​രു​മ്പാ​വൂ​ർ, ചാ​ല​ക്കു​ടി, ആ​ലു​വ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്ത​ണം. ഇ​തി​ന്​ ന​ട​പ​ടി വേ​ണ​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - heavy rain disaster in kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.