ദുരിതാശ്വാസപ്രവർത്തനത്തെ പരിഹസിച്ച ട്രഷറി ജീവനക്കാരന്​ സസ്​പെൻഷൻ

തിരുവനന്തപുരം: ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്​ സമൂഹമാധ്യമത്തിൽ പരിഹാസം നടത്തിയ ജീവനക്കാരനെ ട്രഷറിവകുപ്പ്​ ഡയറക്​ടർ സർവിസിൽ നിന്ന്​ സസ്​പെൻഡ്​​ ചെയ്​തു. കോഴിക്കോട് പുതിയ സബ് ട്രഷറിയിലെ ജീവനക്കാരനും ഇപ്പോള്‍ കോഴിക്കോട് പെന്‍ഷന്‍ പേമ​​െൻറ്​ സബ് ട്രഷറിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ബോബന്‍ ജോണിനാണ്​ സസ്​പെൻഷൻ. 

സർക്കാറി​െനയും ജീവനക്കാരെയും സന്നദ്ധസംഘടനകളെയും പരിഹസിച്ചും അവരുടെ പ്രവർത്തനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലും ഫേസ്​ബുക്ക്​ പോസ്​റ്റിട്ടതായി ട്രഷറി ഡയറക്​ടറുടെ ഉത്തരവിൽ പറയുന്നു. ഇത്​ ഗുരുതര അച്ചടക്കരാഹിത്യവും കൃത്യവിലോപവും സർക്കാർ ജീവനക്കാരന്​ യോജിക്കാത്തതുമാണ്​. 

സർക്കാർജീവനക്കാരുടെയും പെൻഷൻകാരുടെയും ദുരിതത്തിലായ ജനങ്ങളുടെയും ദുരിതാശ്വസപ്രവർത്തനം നടത്തുന്ന സർക്കാറി​​​െൻറയും ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും മനോവീര്യവും ആവേശവും തകർക്കുംവിധമുള്ള കുറ്റമാണ്​ ഉണ്ടായത്​. ഇത്​ ഗുരുതര പെരുമാറ്റച്ചട്ടലംഘനവും സർക്കാർ സേവനവ്യവസ്​ഥകൾക്ക്​ വിരുദ്ധവുമാണെന്നും ഉത്തരവിൽ പറയുന്നു. 
 

Tags:    
News Summary - heavy rain disaster in kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.