കൊച്ചി: രക്ഷാപ്രവർത്തനത്തിനിടെ വള്ളം മറിഞ്ഞ് പുതുവൈപ്പ് മറ്റപ്പിള്ളി കുമാരെൻറ മകൻ മിഥുൻ കുമാറിനെ (23) കാണാതായി. വൈപ്പിൻ ഒാച്ചന്തുരത്ത് അത്തോച്ചക്കടവിലായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നതിനിടെ ഒഴുക്കിൽപ്പെട്ടയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുേമ്പാഴാണ് വേട്ടക്കുന്നം സ്വദേശി ബാബുവെന്ന അബ്ദുൽ ജലീൽ (55) ഒഴുക്കിൽപ്പെട്ടത്.
റബർ ട്യൂബിൽ രക്ഷപ്പെടുത്തി കൊണ്ടുവരുന്നതിനിടെ ഒരാൾ പൊടുന്നനെ വെള്ളത്തിൽ വീണു. ഇയാളെ രക്ഷപ്പെടുത്താൻ കരയിൽ നിന്ന ജലീൽ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ആദ്യം വെള്ളത്തിൽ വീണ ആളെ മറ്റു ചിലർ രക്ഷപ്പെടുത്തി. പ്രളയക്കെടുതിക്കിടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. രണ്ടുപേരെ കാണാതായി. റെയില്‍വേ സ്റ്റേഷന് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റെയില്‍വേ ആശുപത്രി അറ്റന്‍ഡര്‍ രമണിയുടെ മകന് ഷെറിനാണ് (37) മരിച്ചത്. ഗവ. ഗേള്‍സ് സ്കൂളിന് സമീപം ബേക്കറി നടത്തുകയായിരുന്നു ഷെറിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.